കോവിഡിനെ തുടർന്നു സംസ്ഥാനത്ത് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മേയ് 21 മുതൽ ആരംഭിക്കാൻ നീക്കം. മേയ് 21 ന് ആരംഭിച്ച് മേയ് 29ന് അവസാനിക്കുന്ന ക്രമത്തിലായിരിക്കും പരീക്ഷകൾ നടത്തുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മേയ് 13 ആരംഭിക്കും. പ്രൈമറി, അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകർക്ക് ഓൺലൈനായി പരീശിലനം ആരംഭിച്ചുവെന്നും ഇത് ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികൾക്കായി ജൂൺ ഒന്ന് മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ഈ ചാനൽ എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് കേബിൾ ഓപ്പറേറ്റർമാരും ഡിടിഎച്ചുകാരും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മേയ് 21ന് ആരംഭിക്കാൻ നീക്കം
07:36 PM May 06, 2020 | Deepika.com