+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മേ​യ് 21ന് ​ആ​രം​ഭി​ക്കാ​ൻ നീ​ക്കം

കോ​വി​ഡി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​യ എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ് വ​ൺ, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മേ​യ് 21 മു​ത​ൽ ആ​രം​ഭി​ക്കാ​ൻ നീ​ക്കം. മേ​യ് 21 ന് ​ആ​രം​ഭി​ച്ച് മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക
എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മേ​യ് 21ന് ​ആ​രം​ഭി​ക്കാ​ൻ നീ​ക്കം
കോ​വി​ഡി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​യ എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ് വ​ൺ, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മേ​യ് 21 മു​ത​ൽ ആ​രം​ഭി​ക്കാ​ൻ നീ​ക്കം. മേ​യ് 21 ന് ​ആ​രം​ഭി​ച്ച് മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ക. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഇതുവരെ നടന്ന പരീക്ഷകളുടെ മൂ​ല്യ​നി​ർ​ണയം മേ​യ് 13 ആ​രം​ഭി​ക്കും. പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഓ​ൺ​ലൈ​നാ​യി പ​രീ​ശി​ല​നം ആ​രം​ഭി​ച്ചു​വെ​ന്നും ഇ​ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും കു​ട്ടി​ക​ൾ​ക്കാ​യി ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്ര​ത്യേ​ക പ​ഠ​ന പ​രി​പാ​ടി വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ തു​ട​ങ്ങും. ഈ ​ചാ​ന​ൽ എ​ല്ലാ​വ​ർ​ക്കും കി​ട്ടു​ന്നു​ണ്ടെ​ന്ന് കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രും ഡി​ടി​എ​ച്ചു​കാ​രും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.