കോട്ടയം കോവിഡ് മുക്തം

07:33 PM May 06, 2020 | Deepika.com
റെ​ഡ് സോ​ണി​ലാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​യും കോ​വി​ഡ് വി​മു​ക്ത​മാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ല്ലാ​താ​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ഇ​ന്ന് അ​ഞ്ച് രോ​ഗി​ക​ളും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്ത​ത്. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വും രോ​ഗം മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി (25), വ​ട​യാ​ര്‍ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി (53), തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യാ​യ കി​ട​ങ്ങൂ​ര്‍ പു​ന്ന​ത്ത​റ സ്വ​ദേ​ശി​നി (33), ഡ​ല്‍​ഹി​യി​ല്‍​നി​ന്നും റോ​ഡ് മാ​ര്‍​ഗം കോ​ട്ട​യ​ത്തേ​ക്കു വ​രു​മ്പോ​ള്‍ ഇ​ടു​ക്കി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​ലാ സ്വ​ദേ​ശി​നി (65), വെ​ള്ളൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ (56) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

വൈ​റ​സ് ബാ​ധ ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു മു​ത​ല്‍ ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 20 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ​രി​ശോ​ധാ​ന ഫ​ലം പോ​സി​റ്റീ​വാ​യ​ത് ഏ​പ്രി​ല്‍ 27-നാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 552 പേ​രും സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 599 പേ​രും ഇ​പ്പോ​ള്‍ ജി​ല്ല​യി​ൽ ക്വാ​റ​ന്‍റ​യ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.