+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം; ര​ണ്ടാ​ഴ്ച ക​ഴി​യാ​തെ വീ​ട്ടി​ൽ വി​ടി​ല്ല

വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​
പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം; ര​ണ്ടാ​ഴ്ച ക​ഴി​യാ​തെ വീ​ട്ടി​ൽ വി​ടി​ല്ല
വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കൂ. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

എ​ന്നാ​ൽ വൈ​കു​ന്നേ​രം ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ. പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലും തു​ട​ര്‍​ന്ന് ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലും എ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ വ​രെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​രി​ന്‍റെ ക്വാ​റ​ന്‍റൈ​നി​ലും തു​ട​ര്‍​ന്ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​യി​രു​ന്നു. വീ​ട്ടി​ല്‍ ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.