ഒ​റ്റ, ഇ​ര​ട്ട അക്ക നിയന്ത്രണം ഇനിയില്ല

06:46 PM May 06, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ഇ​നി മു​ത​ൽ വാ​ഹ​നം പു​റ​ത്തി​റ​ക്കാ​ൻ ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണ​മി​ല്ല. എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും പു​റ​ത്തി​റ​ങ്ങാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഒ​ഴി​കെ വീ​ട്, കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ന​ൽ​ക​ണം. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ‌​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ക​ൽ വെ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കും.

നി​ശ്ചി​ത ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ തു​റ​ക്കാം. ജി​ല്ലാ​ന്ത​ര സ​ഞ്ചാ​ര​ത്തി​ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് അ​വ​ശ്യ​സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ, ഐ​എ​സ്ആ​ർ​ഒ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മാ​ത്രം മ​തി. ഐ​എ​സ്ആ​ർ​ഒ ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു സ്ഥാ​പ​ന​ത്തി​ന്‍റെ ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ല.