സംസ്ഥാനത്ത് ഇനി മുതൽ വാഹനം പുറത്തിറക്കാൻ ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങൾക്കും പുറത്തിറങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ വീട്, കെട്ടിടനിർമാണ പ്രവർത്തനങ്ങൾ നടത്താം. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതികൾ നൽകണം. നിർമാണ സാമഗ്രികൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ചെങ്കൽ വെട്ടാൻ അനുമതി നൽകും.
നിശ്ചിത ശതമാനം ജീവനക്കാരുമായി സ്വകാര്യ ഓഫീസുകൾ തുറക്കാം. ജില്ലാന്തര സഞ്ചാരത്തിന് സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് അവശ്യസർവീസ് ജീവനക്കാർ, ഐഎസ്ആർഒ ജീവനക്കാർ എന്നിവർക്കു തിരിച്ചറിയൽ കാർഡ് മാത്രം മതി. ഐഎസ്ആർഒ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡം പാലിച്ചു സ്ഥാപനത്തിന്റെ ബസിൽ സഞ്ചരിക്കുന്നതിനു തടസമില്ല.