ത​മി​ഴ്‌​നാ​ട്ടി​ല്‍ ര​ണ്ടാം​ദി​വ​സ​വും അ​ഞ്ഞൂ​റി​ല​ധി​കം പു​തി​യ രോ​ഗി​ക​ള്‍

06:38 PM May 06, 2020 | Deepika.com
ത​മി​ഴ്‌​നാ​ട്ടി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും അ​ഞ്ഞൂ​റി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 508 പേ​ര്‍ക്കാ​ണു പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 4058 ആ​യി. ഇ​ന്ന​ലെ ര​ണ്ടു പേ​രാ​ണു സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 33 ആ​യി.

ഇ​ന്ന​ലെ ചെ​ന്നൈ​യി​ല്‍ മാ​ത്രം 279 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ല്‍ ആ​കെ രോ​ഗി​ക​ള്‍ 2008 ആ​യി. ക​ട​ലൂ​രി​ല്‍ 68 പേ​ര്‍ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.