പ്രതിരോധമരുന്ന് വികസിപ്പിച്ചതായി ഇസ്രയേല്‍

06:29 PM May 06, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പ്ര​തി​രോ​ധ​മ​രു​ന്ന് ഇ​സ്ര​യേ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​ക്ക​ല്‍ റി​സേ​ര്‍ച്ച് (ഐ​ഐ​ബി​ആ​ര്‍) വി​ക​സി​പ്പി​ച്ച​താ​യി ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി നാ​ഫ്താ​ലി ബെ​ന്ന​റ്റ്.

കൊ​റോ​ണ​വൈ​റ​സി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​തി​ശ​യ​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും ഗ​വേ​ഷ​ക​ര്‍ വി​ജ​യ​ക​ര​മാ​യി വി​ക​സി​പ്പി​ച്ച മ​രു​ന്ന് പ​രീ​ക്ഷി​ച്ച​താ​യും തി​ങ്ക​ളാ​ഴ്ച ബെ​ന്ന​റ്റ് പ​റ​ഞ്ഞു. മ​രു​ന്ന് വ​ന്‍തോ​തി​ല്‍ നി​ര്‍മി​ക്കു​ന്ന​താ​യി ഫാ​ര്‍മ ക​മ്പ​നി​ക​ളെ ഏ​ല്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

പു​തി​യ മ​രു​ന്ന് വൈ​റ​സി​നെ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ വ​ച്ച് നി​ര്‍വീ​ര്യ​മാ​ക്കു​മെ​ന്ന് ബെ​ന്ന​റ്റ് പ​റ​ഞ്ഞ​താ​യി ദി ​ടൈം ഓ​ഫ് ഇ​സ്ര​യേ​ല്‍ പ​റ​ഞ്ഞു. മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യോ ഇ​ല്ല​യോ എ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.