മസ്കറ്റിൽ ലോക്ക്ഡൗണ്‍ നീട്ടി, കൊച്ചിയിലേക്ക് ആദ്യ വിമാനം ശനിയാഴ്ച

06:26 PM May 06, 2020 | Deepika.com
സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ മെ​യ് 29 വ​രെ നീ​ട്ടി. കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രൂ​പം കൊ​ടു​ത്ത ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സു​പ്രീം ക​മ്മ​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള 2735 കേ​സു​ക​ളി​ൽ 1958 രോ​ഗി​ക​ളും മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ചൊ​വ്വാ​ഴ്ച 98 പേ​ർ​ക്കാ​ണ് ഒ​മാ​നി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 73 പേ​രും മ​സ്ക​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ചൊ​വ്വാ​ഴ്ച ര​ജി​സ്റ്റ​ർ ചെ​യ്ത രോ​ഗി​ക​ളി​ൽ 52 പേ​ർ വി​ദേ​ശി​ക​ളാ​ണ്.

മ​സ്ക​റ്റി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ൾ​പ്പെ​ടെ ലോ​ക്ഡൗ​ണ്‍ നി​മി​ത്തം വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തി​നാ​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യ് ഏ​ഴ് മു​ത​ൽ 14 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ 64 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. മ​സ്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ തി​രി​ച്ചു വ​രാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മ​സ്ക​റ്റി​ൽ നി​ന്ന് ആ​ദ്യ ആ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും ഓ​രോ സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തു​ന്ന​ത്. ആ​ദ്യ​സ​ർ​വീ​സ് മെ​യ് ഒ​ന്പ​തി​ന് ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​നം സ​ർ​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ലേ​ക്ക് മെ​യ് 12 ചൊ​വ്വാ​ഴ്ച​യാ​ണ് സ​ർ​വീ​സ്.

ഗ​ൾ​ഫി​ൽ നി​ന്നും ആ​ദ്യ ആ​ഴ്ച 1650 പേ​ർ കേ​ര​ള​ത്തി​ലേ​ക്ക്

ഒ​മാ​നി​ലെ മ​സ്ക​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് 200 പേ​ർ വ​രു​ന്പോ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് 200, ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും 200 വീ​തം, സൗ​ദി അ​റേ​ബ്യ​യി​ലെ 3 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​മാ​യി കോ​ഴി​ക്കോ​ട്, കൊ​ച്ചി (2) സ​ർ​വീ​സു​ക​ൾ ആ​കെ 600 പേ​ർ, ഖ​ത്ത​റി​ലെ ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് 400 പേ​രും, ബ​ഹ​റി​നി​ലെ മ​നാ​മ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും (200 വീ​തം) കു​വൈ​റ്റി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 200 പേ​ർ. ഗ​ൾ​ഫി​ൽ നി​ന്നും ആ​കെ 1650 പേ​രാ​ണ് ആ​ദ്യ ഏഴു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ക.

മ​സ്ക​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കാ​ണ് നി​ല​വി​ൽ ഏ​റ്റ​വും കു​റ​വ്. 14000 രൂ​പ. കു​വൈത്ത്- കൊ​ച്ചി 19000, ബ​ഹ​റി​ൻ- കൊ​ച്ചി 17000, ദോ​ഹാ- കൊ​ച്ചി 16000, ദു​ബാ​യ്- കോ​ഴി​ക്കോ​ട് 15000, അ​ബു​ദാ​ബി - കൊ​ച്ചി 15000 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.

സേ​വ്യ​ർ കാ​വാ​ലം