യാ​ത്ര​യാ​യ്...

12:20 PM May 06, 2020 | Deepika.com
വി​തു​മ്പി​ക്ക​ര​ഞ്ഞ് സ​ഭാ​ത​ല​വ​ൻ

ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ സ​മാ​പ​ന​ത്തി​ൽ സ​ങ്ക​ടം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വി​തു​മ്പി​ക്ക​ര​ഞ്ഞ​ത് ഏ​വ​രു​ടെ​യും ദു​ഖം ഇ​ര​ട്ടി​പ്പി​ച്ചു. ബി​ഷ​പ്പി​ന്‍റെ വേ​ർ​പാ​ടി​ൽ ദു​ഖി​ത​രാ​യി​രു​ന്ന​വ​ർ ഇ​തോ​ടെ ഏ​റെ സ​ങ്ക​ട​ത്തി​ലാ​യി.

അ​ഭി​വ​ന്ദ്യ​പി​താ​വേ ഇ​തു​വ​രെ ഞ​ങ്ങ​ൾ അ​ങ്ങ​യെ അ​നു​ഗ​മി​ച്ചു. ഇ​നി ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​ർ അ​ങ്ങ​യെ അ​നു​ഗ​മി​ച്ചു​കൊ​ള്ളും. മ​നു​ഷ്യാ നീ ​മ​ണ്ണാ​കു​ന്നു മ​ണ്ണി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങു​മെ​ന്ന​രു​ളി​ചെ​യ്ത ദൈ​വം വി​ധി​ ദി​വ​സ​ത്തി​ല​ങ്ങ​യെ ഉ​യ​ർ​പ്പി​ച്ച് ദൈ​വ​ത്തി​ന്‍റെ വ​ല​ത്തു​ഭാ​ഗ​ത്ത് നി​റു​ത്ത​ട്ടെ. അ​ങ്ങ​യു​ടെ അ​ധ്വാ​ന​ങ്ങ​ൾ​ക്കും ക്ലേ​ശ​ങ്ങ​ൾ​ക്കും അ​ങ്ങ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള.... അ​പ്പോ​ഴേ​ക്കും പ്രാ​ർ​ഥ​ന തു​ട​രാ​നാ​വാ​തെ അ​ദ്ദേ​ഹം വി​തു​ന്പി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും നി​മി​ഷ​ത്തേ​ക്ക് പ്രാ​ർ​ഥ​ന തു​ട​രാ​നാ​വാ​തെ വി​ഷ​മി​ച്ചു.

ബി​ഷ​പ്പി​ന്‍റെ അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ വി​കാ​രാ​ധീ​ന​നാ​യ​ത്. പി​താ​വി​നും ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ കു​ടം​ബാം​ഗ​ങ്ങ​ൾ​ക്കും​വേ​ണ്ടി ന​ന്ദി പ​റ​യു​ന്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹം വീ​ണ്ടും ആ​ളു​ക​ളെ ദു​ഖാ​ർ​ഥ​രാ​ക്കി​യ​ത്.

ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വി​ന്‍റെ വേ​ർ​പാ​ട് ഇ​ടു​ക്കി​യി​ലെ ജന​ങ്ങ​ളെ വ​ലി​യ ദു​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.