ആനിക്കുഴിക്കാട്ടിൽ പിതാവ് തയാറാക്കിയിരുന്ന വിൽപത്രം പ്രവചനംപോലെയായിരുന്നു. ലളിതജീവിതം നയിക്കുകയും അതിനായി അജഗണങ്ങളേയും സഹവൈദികരേയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം മുൻകൂട്ടി തയാറാക്കി വച്ചിരുന്ന വിൽപത്രത്തിൽ തന്റെ സംസ്കാരം വളരെ ലളിതമായി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങളാൽ സംസ്കാരചടങ്ങുകൾ വളരെ ലളിതമാക്കേണ്ടതായിവന്നു. ഇത് അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ സാഫല്യമാകുന്നതായിരുന്നു.
പ്രവചനംപോലെ നൽകിയ വിൽപത്രം
11:45 AM May 06, 2020 | Deepika.com