ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ദേഹവിയോഗത്തിലൂടെ കുടിയേറ്റ ജനതയ്ക്കു നഷ്ടമായത് കർഷകർക്കുവേണ്ടി ജീവിതം മാറ്റിവച്ച കർമധീരനായ പോരാളിയെയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
ബിഷപ്പിന്റെ നിര്യാണത്തിൽ ഗ്ലോബൽ സമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കേരള സഭയ്ക്ക് വിശേഷിച്ചു സഭയുടെ ഏക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിന് ബിഷപ് നൽകിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്.
കത്തോലിക്ക കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്നതിനു കഠിനാധ്വാനം ചെയ്ത അദ്ദേഹം സംഘടനയ്ക്കു സഭയുടെയും പൊതു സമൂഹത്തിന്റെയും അംഗീകാരം നേടിയെടുക്കുന്നതിനും മുൻനിരയിൽനിന്നു പ്രവർത്തിച്ചതായും ബിജു പറയന്നിലം അനുസ്മരിച്ചു.