ത​മി​ഴ്നാ​ട്ടി​ൽ 527 പേ​ർ​ക്കു കോ​വി​ഡ്; ക​ട​ലൂ​രി​ൽ മാ​ത്രം 122; അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ്

07:23 PM May 04, 2020 | Deepika.com
ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ്. തി​ങ്ക​ളാ​ഴ്ച 527 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 3550 ആ​യി. 2210 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 1409 ആ​ളു​ക​ൾ രോ​ഗ​മു​ക്തി നേ​ടി. 31 പേ​ർ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

266 പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച ചെ​ന്നൈ​യാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ ക​ണ​ക്കി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ ചെ​ന്നൈ​യി​ൽ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1729 ആ​യി. ക​ട​ലൂ​രി​ൽ 122 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യ്ക്കു മു​ന്പ് ഇ​വി​ടെ വെ​റും 39 രോ​ഗി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

49 പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച വി​ല്ലു​പു​രം, 25 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച പെ​രാ​ന്പ​ലൂ​ർ, 10 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച ദി​ണ്ഡി​ഗ​ൽ, 11 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തി​രു​വ​ണ്ണാ​മ​ലൈ എ​ന്നി​വ​യും ത​മി​ഴ്നാ​ട്ടി​ൽ ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്.