വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ

07:18 PM May 04, 2020 | Deepika.com
വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രു​മാ​യും മ​റ്റും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് സൗ​ജ​ന്യ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കു​ക. മു​ന്പു​ണ്ടാ​യി​രു​ന്ന ന​ന്പ​റി​ലെ പ്ലാ​ൻ അ​വ​സാ​നി​ച്ച​വ​ർ​ക്ക് റീ​ക​ണ​ക്ട് ന​ൽ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. സിം ​ന​ഷ്ട​പ്പെ​ട്ടാ​ൽ അ​തേ​ന​ന്പ​രി​ൽ പു​തി​യ സിം ​ഉ​ട​ൻ ന​ൽ​കു​മെ​ന്നും ബി​എ​സ്എ​ൻ​എ​ൽ അ​റി​യി​ച്ചു.