വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ മൊബൈൽ നന്പർ നൽകുമെന്ന് ബിഎസ്എൻഎൽ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡോക്ടർമാരുമായും മറ്റും ആശയവിനിമയം നടത്തുന്നതിനായാണ് സൗജന്യ മൊബൈൽ നന്പർ നൽകുക. മുന്‍പുണ്ടായിരുന്ന നന്പറിലെ പ്ലാൻ അവസാനിച്ചവർക്ക് റീകണക്ട് നൽകാൻ സൗകര്യമൊരുക്കും. സിം നഷ്ടപ്പെട്ടാൽ അതേനന്പരിൽ പുതിയ സിം ഉടൻ നൽകുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.