മ​ല​യാ​ളി​ക​ൾ​ക്കു മ​ട​ങ്ങാ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി ട്രെ​യി​നു​ക​ൾ; അ​ഭ്യ​ർ​ഥി​ച്ച് കേ​ര​ളം

07:16 PM May 04, 2020 | Deepika.com
കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ നോ​ർ​ക്ക വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​സു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2,89,272 പേ​രാ​ണ് ഇ​തു​വ​രെ പാ​സി​ന് അ​പേ​ക്ഷി​ച്ച​ത്. 5470 പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ 515 പേ​ർ വി​വി​ധ ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​തി​ർ​ത്തി​യി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ളു​ക​ളി​ൽ അ​ഞ്ചി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലോ വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ലോ കേ​ര​ള​ത്തി​ൽ എ​ത്താ​ൻ ക​ഴി​യൂ. മ​റ്റു​ള്ള​വ​ർ​ക്കു തി​രി​ച്ചെ​ത്താ​ൻ പ്ര​യാ​സ​മു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു പേ​കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ ട്രെ​യി​നു​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മ​ല​യാ​ളി​ക​ളാ​യ​വ​രെ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നു കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.