+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​നം ലോക്ക്ഡൗൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും പു​റ​ത്തി​റ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം
സം​സ്ഥാ​നം ലോക്ക്ഡൗൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി
ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും പു​റ​ത്തി​റ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ഗ്രീ​ൻ​സോ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ജ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യ​ത് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

* റെ​ഡ്‌​സോ​ണ്‍ ജി​ല്ല​ക​ളി​ലെ ഹോ​ട്ട​സ്‌​പോ​ട്ടു​ക​ളി​ല്‍ (ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണ്‍) നി​ല​വി​ലെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. .

* ഓ​റ​ഞ്ച് സോ​ണു​ക​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലും നി​ല​വി​ലെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​ര​ണം.

*ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ല്‍ അ​താ​ത് വാ​ര്‍​ഡു​ക​ളാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​ത്.

* പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഡു​ക​ളും അ​തി​നോ​ട് കൂ​ടി​ച്ചേ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളും മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം.

* ഗ്രീ​ന്‍​സോ​ണി​ലും പൊ​തു​വി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം.

* മാ​ളു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും മദ്യശാലകളും ഗ്രീ​ൻ​സോ​ണു​ക​ളി​ലും തു​റ​ക്കി​ല്ല

* വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​യി മാ​ത്രം തു​റ​ക്കാം

* ഗ്രീ​ൻ​സോ​ണി​ൽ സേ​വ​ന മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം

* ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി അ​ന്പ​തു ശ​ത​മാ​നം ജീ​വ​ന​ക്കാ​രാ​കാം

* ഗ്രീ​ൻ സോ​ണി​ൽ ര​ണ്ടു നി​ല അ​ല്ലാ​ത്ത ടെ​ക്സ്റ്റൈ​ൽ തു​റ​ക്കാം

പ്ര​വാ​സി​ക​ൾ​ക്കും നി​ർ​ദേ​ശം

* വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും

* രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ർ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം

* സ്വ​ന്തം ചെ​ല​വി​ൽ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാം, അ​വി​ടെ​യും ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം