അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാചി​ല​വ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കും: സോ​ണി​യ ഗാ​ന്ധി

04:49 PM May 04, 2020 | Deepika.com
ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​നു​ള്ള യാ​ത്രാ ചിലവ് കോ​ണ്‍​ഗ്ര​സ് വ​ഹി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നു മാ​ത്രം 151 കോ​ടി രൂ​പ ചില​വാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴിലാ​ളി​ക​ളോ​ടു​ള്ള ഈ ​അ​വ​ഗ​ണ​ന അ​സ​ഹ​നീ​യ​മാ​ണെ​ന്നും സോ​ണി​യ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു.

ഒ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി (പി​സി​സി)​ക​ള്‍ ഈ ​ചി​ല​വ് വ​ഹി​ക്കു​മെ​ന്ന് സോ​ണി​യ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലാ​ളി​ക​ൾ ന​മ്മു​ടെ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​ണ്. അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും ത്യാ​ഗ​വു​മാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ അ​ടി​ത്ത​റ.

ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ കാ​ണാ​നാ​യി ഭ​ക്ഷ​ണ​മോ മ​രു​ന്നോ പ​ണ​മോ യാ​ത്രാ സൗ​ക​ര്യ​മോ ഇ​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​ണ്. ഈ ​അ​വ​സ്ഥ 1947ലെ ​വി​ഭ​ജ​ന​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. വാ​ർ​ത്താ കു​റി​പ്പി​ൽ സോ​ണി​യ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടും റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​നോ​ടും തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ക്കു​ക​യാ​ണെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.