+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്നു​മു​ത​ൽ കൂടുതൽ ഇളവുകൾ

ലോ​​​ക്ക് ഡൗ​​​ൺ നി‍​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലെ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ഇ​​​ന്നു​ സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ വ​​​രും. റെ​​​ഡ് സോ​​​ൺ ജി​​​ല്ല​​​ക​​​ളി​​​ലെ ഹോ​​​ട്ട്‌​​​സ്‌​​​
ഇ​ന്നു​മു​ത​ൽ കൂടുതൽ ഇളവുകൾ
ലോ​​​ക്ക് ഡൗ​​​ൺ നി‍​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലെ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ഇ​​​ന്നു​ സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ വ​​​രും. റെ​​​ഡ് സോ​​​ൺ ജി​​​ല്ല​​​ക​​​ളി​​​ലെ ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ട് (ക​​ണ്ടെ​​യ്​​​ൻ​​​മെ​​​ന്‍റ് സോ​​​ൺ) പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ലോ​​​ക്ക് ഡൗ​​​ൺ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി തു​​​ട​​​രും. മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ. ഹോ​​​ട്ട്‌​സ്‌​​​പോ​​​ട്ടു​​​ക​​​ൾ ഉ​​​ള്ള ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ത​​​ത് വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് അ​​​ട​​​ച്ചി​​​ടു​​​ക. പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളിൽ വാ​​​ർ​​​ഡും അ​​​തി​​​നോ​​​ട് കൂ​​​ടി​​​ച്ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഡു​​​ക​​​ളും അ​​​ട​​​ച്ചി​​​ടും.

ഗ്രീ​​​ൻ സോ​​​ണു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ടാ​​​ക്സി ഒ​​​ഴി​​​കെ​​​യു​​​ള്ള പൊ​​​തു​​​ഗ​​​താ​​​ഗ​​​തം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഡ്രൈ​​​വ​​​ർ​​​ക്കു പു​​​റ​​​മെ ര​​​ണ്ടു പേ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ല. ടാ​​​ക്സി​​​ക​​​ളി​​​ലും ഡ്രൈ​​​വ​​​റെ കൂ​​​ടാ​​​തെ ര​​​ണ്ടു പേർ​​ക്കാ​​​ണ് അ​​നു​​വാ​​ദം (ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ടു​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ). ടൂ​​​വീ​​​ല​​​റു​​​ക​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റ് യാ​​​ത്ര​​​ പാടില്ല, അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ത്തി​​​നാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു പോ​​​കാം.

അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ള​​​ല്ലാ​​​ത്ത സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലെ രീ​​​തി​​​യി​​​ൽ ത​​​ന്നെ മേ​​​യ് 15 വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. ഗ്രൂ​​​പ്പ് എ, ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ 50 ശ​​​ത​​​മാ​​​ന​​​വും സി, ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ 33 ശ​​​ത​​​മാ​​​ന​​​വും ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കാം.

ഇ​​​ന്നു മു​​​ത​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​വ

ഗ്രീ​​​ൻ സോ​​​ണു​​​ക​​​ളി​​​ൽ ക​​​ട​​​ക​​​മ്പോ​​​ള​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ രാ​​​ത്രി 7.30 വ​​​രെ. ഇ​​​ത് ആ​​​ഴ്ച​​​യി​​​ൽ ആ​​​റു​​​ദി​​​വ​​​സം അ​​​നു​​​വ​​​ദി​​​ക്കും. ഓ​​​റ​​​ഞ്ച് സോ​​​ണു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രും. ക​​​ട​​​യി​​​ൽ ഒ​​​രു സ​​​മ​​​യം അ​​​ഞ്ചു പേ​​​രേ കാ​​​ണാ​​​വൂ.

ഗ്രീ​​​ൻ സോ​​​ണു​​​ക​​​ളി​​​ലെ സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 50 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. ഓ​​​റ​​​ഞ്ച് സോ​​​ണു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രും.

ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ടു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​​ൾ​​​ക്കും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ​​​ക്കും പാ​​​ഴ്‌​​​സ​​​ലു​​​ക​​​ൾ നല്കാം. നി​​​ല​​​വി​​​ലു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം പാ​​​ലി​​​ക്ക​​​ണം.

ഓറഞ്ച് സോണിൽ ഷോ​​​പ്‌​​​സ് ആ​​​ൻ​​​ഡ് എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് ആ​​​ക്ടി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രാം.

ഗ്രീ​​​ൻ, ഓ​​​റ​​​ഞ്ച് സോ​​​ണു​​​കളിൽ ​​​ഒ​​​ന്നി​​​ല​​​ധി​​​കം നി​​​ല​​​ക​​​ളി​​​ല്ലാ​​​ത്ത ചെ​​​റു​​​കി​​​ട ടെ​​​ക്സ്റ്റ​​​യി​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ഞ്ചി​​​ൽ താ​​​ഴെ ജീ​​​വ​​​ന​​​ക്കാ​​​രു​​​മായി തുറക്കാം.

യാത്രകൾ

ഗ്രീ​​​ൻ, ഓ​​​റ​​​ഞ്ച് സോ​​​ണു​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി ടാ​​​ക്‌​​​സി, ഊബ​​​ർ പോ​​​ലു​​​ള്ള കാ​​​ബ് സ​​​ർ​​​വീ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കും. ഡ്രൈ​​​വ​​​റും ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രും മാ​​​ത്ര​​​മേ പാ​​​ടു​​​ള്ളൂ.
ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ടു​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ ഗ്രീ​​​ൻ, ഓ​​​റ​​​ഞ്ച് സോ​​​ണു​​​ക​​​ളി​​​ൽ ജില്ലാന്തര യാ​​​ത്ര​​​യ്ക്ക് (അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം) അ​​​നു​​​മ​​​തി. കാ​​​റു​​​ക​​​ളി​​​ൽ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രും ഡ്രൈ​​​വ​​​റും.
ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ നീ​​​ക്ക​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല. പ്ര​​​ത്യേ​​​ക പെ​​​ർ​​​മി​​​റ്റും വേ​​​ണ്ട​​​.

ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ടി​​​ലൊ​​​ഴി​​​കെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കി​​​ട്ട് 7.30 വ​​​രെ പു​​​റ​​​ത്തി​​​റ​​​ങ്ങാം. എ​​​ന്നാ​​​ൽ, 65 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രും പ​​​ത്തു​​​വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​രും പുറത്തിറങ്ങരുത്.

രാ​​​ത്രി 7.30 മു​​​ത​​​ൽ രാ​​​വി​​​ലെ ഏ​​​ഴു ​വ​​​രെ​​​യു​​​ള്ള രാ​​​ത്രി​​​കാ​​​ല സ​​​ഞ്ചാ​​​ര​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണ​​​ം.
അ​​​ത്യാ​​​വ​​​ശ്യ​​​വും അ​​​നു​​​വ​​​ദ​​​നീ​​​യ​​​വു​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു റെ​​​ഡ്‌​​​സോ​​​ണു​​​ക​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.