+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സു​മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും താ​മ​സ​സൗ​ക​ര്യം ന​ൽ​കി കോ​ട്ട​യം അ​തി​രൂ​പ​ത

കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കും കോ​ട്ട​യം അ​തി​രൂ​പ​ത വാ​സ​സ്ഥ​ലം ഒ​രു​ക്കി.കോ​ട്ട​യം ആ​ർ
ന​ഴ്സു​മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും താ​മ​സ​സൗ​ക​ര്യം ന​ൽ​കി കോ​ട്ട​യം അ​തി​രൂ​പ​ത
കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കും കോ​ട്ട​യം അ​തി​രൂ​പ​ത വാ​സ​സ്ഥ​ലം ഒ​രു​ക്കി.

കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ജോ​ലി​ക​ളി​ലു​ള്ള സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് സ്വ​ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്ന​തി​ന് അ​തി​രൂ​പ​ത ക്ര​മീ​ക​ര​ണം ഒ​രു​ക്കി. അ​തി​രൂ​പ​ത​യി​ലെ വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ 30 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ അ​വ​ർ​ക്കു പ്ര​ത്യേ​ക താ​മ​സ സൗ​ക​ര്യം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ അ​തി​രൂ​പ​ത​യു​ടെ പ്രാ​ർ​ഥ​നാ​ല​യ​മാ​യ തു​വാ​നി​സ​യും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ചു താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​റി​യി​ച്ചു.