ആരോഗ്യ മേഖലയിലെ എല്ലാവർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു പാരീസിന്റെ മുഖമുദ്രയായ ലോകപ്രശസ്തമായ ഈഫൽ ടൗവർ ശനിയാഴ്ച വൈകുന്നേരം വെള്ളനിറത്തിൽ പ്രകാശിപ്പിച്ചു.
കോവിഡ് പോരാട്ടത്തിന് ഊർജം പകരാനാണ് "ഹീറോസ് ഷൈൻ ബ്രൈറ്റ്'' എന്ന പ്രാചാരണത്തിൽ പാരിസ് പട്ടണവും ഈഫൽ ടവറും അണിചേർന്നത്. ഓപ്പറേറ്റിംഗ് കന്പനിയായ സെറ്റെ ആണ് നഴ്സുമാരെടെ ധീരതയെയും ത്യാഗത്തിെയും ആദരിക്കാൻ വെള്ളിവെളിച്ചം ഒരുക്കിയത്.
ശനിയാഴ്ച രാത്രി എട്ടിനാണ് ഈഫൽ ടവർ പ്രകാശിച്ചത്. ഈ സമയത്തു ഫ്രാൻസിലെ ജനങ്ങൾ കൈയടികളുമായി അവരുടെ ജാലകങ്ങളിലും ബാൽക്കണിയിലും അണിനിരന്നു. അരമണിക്കൂറിനു ശേഷം, ഫ്രഞ്ച് തലസ്ഥാനത്തെ കൂടുതൽ പ്രകാശപൂരിതമാക്കാൻ മോണ്ട് പർണാസെ ടവറും മാറിമാറി വെള്ളയും ചുവപ്പും വെളിച്ചത്തിൽ തിളങ്ങി. ഹൃദയമിടിപ്പു പോലെയായിരുന്നു ഈ കാഴ്ചയെന്ന് കാഴ്ചക്കാർ പ്രതികരിച്ചു.
നഴ്സുമാരെ ആദരിച്ച് ഈഫൽ ടവർ ധവളപ്രഭയിൽ
04:06 PM May 04, 2020 | Deepika.com