കായംകുളം: കൊയ്പ്പള്ളികാരായ്മ കൊക്കാട്ട് റെയില്‍വേ ക്രോസിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മോഴൂര്‍ കിഴക്കതില്‍ മനു ( 36) ആണ് അറസ്റ്റിലായത്.
കൊയ്പ്പള്ളികാരായ്മ പ്ലാക്കോട്ട് വീട്ടില്‍ പവിത്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
പിതാവിനെ അനുകൂലിച്ചു പവിത്രന് സംസാരിച്ചതില്‍ ഉണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു . കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ. ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂഡീഷല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
കായംകുളത്ത് യുവാവിനുനേരെ വധ ശ്രമം: പ്രതി അറസ്റ്റില്‍
09:02 PM Nov 22, 2021 | Deepika.com