ഇടുക്കി രൂപതയുടെ കാലം ചെയ്ത പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരത്തിനു മുന്നോടിയായുള്ള പൊതുദർശനം ഒഴിവാക്കി. പൊതുദർശനം ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും സർക്കാരിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുദർശനം റദ്ദാക്കിയതായി ഇടുക്കി രൂപതാ കേന്ദ്രം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടത്തും. ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. പൊതുദർശനം ഒഴിവാക്കിയതായി കോതമംഗലം രൂപതയും അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടത്തും. ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. പൊതുദർശനം ഒഴിവാക്കിയതായി കോതമംഗലം രൂപതയും അറിയിച്ചു.