+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം മാ​ർ​ക്ക​റ്റ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്ത്; തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ക്കും

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ച കോ​ട്ട​യം മാ​ർ​ക്ക​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു മു​ന്നോ​
കോ​ട്ട​യം മാ​ർ​ക്ക​റ്റ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്ത്; തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ക്കും
ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ച കോ​ട്ട​യം മാ​ർ​ക്ക​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി മാ​ർ​ക്ക​റ്റി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

രോ​ഗം ബാ​ധി​ച്ച ര​ണ്ടു ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​മാ​യും നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഗ്നി​ര​ക്ഷാ സേ​ന ര​ണ്ടു ത​വ​ണ ഇ​വി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അം​ഗീ​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൊ​ത്ത വ്യാ​പാ​രം മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക.

ലോ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ലോ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​തി​ന് പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു മു​ത​ൽ എ​ട്ടു​വ​രെ പ​ല​ച​ര​ക്ക് ഇ​ന​ങ്ങ​ൾ ഇ​റ​ക്കാം. ഈ ​സ​മ​യ​ക്ര​മം പാ​ലി​ച്ചു​മാ​ത്ര​മേ ലോ​റി​ക​ൾ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ.

എ​ല്ലാ ലോ​റി​ക​ളും മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കും മു​ന്പ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ലോ​ഡ് ഇ​റ​ക്കി​യാ​ലു​ട​ൻ ലോ​റി​ക​ൾ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് പു​റ​ത്തു പോ​ക​ണം. ലോ​റി ്രെ​ഡെ​വ​ർ​മാ​ർ​ക്കും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പാ​ഴ്സ​ലാ​യി എ​ത്തി​ച്ചു ന​ൽ​കാം. മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റാ​യ കോ​ട്ട​യം ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.