വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ കൊ​തി​ച്ച് 4.13 ല​ക്ഷം പേ​ര്‍; കാ​ത്തി​രി​പ്പ്

07:41 PM May 03, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 4.13 ല​ക്ഷ​മാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 1,50,054 മ​ല​യാ​ളി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 5.63 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​വാ​സി​ക​ളി​ൽ 61,009 പേ​ർ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ട​ങ്ങു​ന്ന​ത്. വാ​ർ​ഷി​കാ​വ​ധി​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 70638 പേ​രും, സ​ന്ദ​ർ​ശ​ന വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 41236 പേ​രും വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രു​മാ​യ 27,100 പ്ര​വാ​സി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ജ​യി​ൽ​മോ​ചി​ത​രാ​യ 806 പേ​രും മ​റ്റു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ 1,28,061 വി​ദേ​ശ പ്ര​വാ​സി​ക​ളും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ പേ​രു വി​വ​ര​വും മു​ൻ​ഗ​ണ​നാ​ക്ര​മ​വും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും അ​ത​ത് രാ​ജ്യ​ത്തെ എം​ബ​സി​ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​യി.

ഇ​ത​ര സം​സ്ഥാ​ന പ്ര​വാ​സി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രാ​ൻ ഉ​ള്ള​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തോ​ള​മാ​യി. ഇ​വി​ടെ​നി​ന്നും 49,233 പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 45,491 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 20,869 പേ​രും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നാ​യി നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.