സ്വദേശത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന അതിഥി തൊഴിലാളികൾ വിവരം നൽകാൻ പുറത്തിറങ്ങേണ്ടതില്ലെന്നു കോട്ടയം ജില്ലാ കളക്ടറുടെ നിർദേശം. മടക്കയാത്ര സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ തൊഴിലാളികൾ താമസസ്ഥലങ്ങളിൽതന്നെ തുടരണമെന്നും കളക്ടർ അറിയിച്ചു.
വിവരശേഖരണത്തിനു നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഇതുവരെ എത്തിച്ചേരാത്ത മേഖലകളിലുള്ള തൊഴിലാളികൾ അതത് പഞ്ചായത്ത്, മുനിസിപ്പൽ ഓഫീസുകളിൽ അറിയിച്ചാൽ മതിയാകും. ഇതിനു തൊഴിലാളികൾ നേരിട്ട് പോകേണ്ടതില്ല. കോണ്ട്രാക്ടർ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ, വാർഡ് അംഗം എന്നിവരിൽ ആരെങ്കിലും മുഖേന വിവരം നൽകിയാൽ മതിയാകും.
ഇങ്ങനെ അറിയിച്ചാലുടൻ ഉദ്യോഗസ്ഥർ തൊഴിലാളികളുടെ പക്കലെത്തി വിവരശേഖരണം നടത്തുന്നതിന് ക്രമീകരണമേർപ്പെടുത്തും. കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സംശയനിവാരണത്തിന് 0481 2564365, 9497713705 എന്നീ ഫോണ് നന്പരുകളിൽ ബന്ധപ്പെടാമെന്നും കളക്ടർ അറിയിച്ചു.
മടക്കയാത്രയ്ക്കു വിവരം നൽകാൻ പുറത്തിറങ്ങേണ്ട, ഉദ്യോഗസ്ഥർ അടുത്തെത്തും
07:32 PM May 03, 2020 | Deepika.com