+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ: വ​യ​നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തും ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ

സം​സ്ഥാ​ന​ത്ത് നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ട​ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്ത്, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്, ഇ​ടു​ക്കി ജി
നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ: വ​യ​നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തും ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ
സം​സ്ഥാ​ന​ത്ത് നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ട​ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്ത്, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്, ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് എ​ന്നീ സ്ഥ​ല​ങ്ങ​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 84 ആ​യി.

ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​ദി​ന​മാ​ണ്. ആ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ 401 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി​യ​ത്. 95 പേ​രാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 21,720 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 21,332 പേ​ർ വീ​ടു​ക​ളി​ലും 388 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 63 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തു​വ​രെ 32,217 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 31,611 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്ന് 2391 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ ല​ഭ്യ​മാ​യ 1683 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.