യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഏഴു പേർ കൂടി മരിച്ചു. പുതുതായി 564 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 126 ആയി. രോഗബാധിതരുടെ എണ്ണം 14,163 ആയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 99 പേർക്ക് രോഗം ഭേദമായതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 2,763 ആയി. മരിച്ചവരിൽ ഭൂരിഭാഗം പേർക്കും മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടെ 26,000ലേറെ കോവിഡ് പരിശോധനകളാണ് നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.