പാ​സ​ഞ്ച​ർ ട്രെ​യി​നുകൾ 17 വരെ ഇല്ല

06:05 PM May 03, 2020 | Deepika.com
ലോ​​​ക്ക് ഡൗ​​​ണ്‍ ര​​​ണ്ടാ​​​ഴ്ചകൂ​​​ടി നീ​​​ട്ടി​​വ​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാജ്യത്ത് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി 17 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​പ്പോ​​​യ കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​ർ​​ക്കാ​​രു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത​​നു​​​സ​​​രി​​​ച്ചു സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​സ​​രി​​ച്ചാ​​യി​​​രി​​​ക്കും സ​​ർ​​വീ​​സ്. ച​​​ര​​​ക്ക്, പാ​​​ഴ്സ​​​ൽ ട്രെ​​​യി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​വി​​​ലു​​​ള്ള​​​തു​​പോ​​​ലെ തു​​​ട​​​രും.