ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 41 പേർക്കു കോവിഡ്

05:58 PM May 03, 2020 | Deepika.com
ഒ​രു കെ​ട്ടി​ട​ത്തി​ലെ 41 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി ക​പാ​സ്ഹേ​ര ഡി​ഡി ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള തീ​ക്കെ​വാ​ലി ഗ​ലി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. നേ​ര​ത്തേ ഒ​രാ​ൾ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ഏ​പ്രി​ൽ 19നു ​കെ​ട്ടി​ടം സീ​ൽ ചെ​യ്തി​രു​ന്ന​താ​ണെ​ന്നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് വ്യ​ക്ത​മാ​ക്കി.

കണ്ടെയി​ന്‍റ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം കെ​ട്ടി​ട​ത്തി​ലു​ള്ള എ​ല്ലാ ആ​ളു​ക​ളു​ടെ​യും സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽനി​ന്നാ​ണ് 41 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മ​ജി​സ്ട്രേ​റ്റ് ഓ​ഫീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലെ 11 ജി​ല്ല​ക​ളും ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന 17 വ​രെ റെ​ഡ് സോ​ണി​ൽ തു​ട​രു​മെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യാ​ന്ദ്ര ജെ​യി​ൻ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ 10 കോ​വി​ഡ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലാ​ണ് റെ​ഡ് സോ​ണു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. റെ​ഡ് സോ​ണു​ക​ളി​ലേ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യും കേ​ന്ദ്രസ​ർ​ക്കാ​ർ പു​തു​താ​യി നി​ർ​ദേ​ശി​ച്ച ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.