വ്യ​ക്തി​ക​ളെ അ​ണു​വി​മു​ക്ത​രാ​ക്കാ​ന്‍ ആ​ധു​നി​ക മാ​തൃ​ക​യു​മാ​യി കാ​ണ്‍​പൂ​ര്‍ ഐ​ഐ​ടി​യി​ലെ അ​ധ്യാ​പ​ക​ര്‍

04:08 PM Apr 30, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യ​ക്തി​ക​ളെ അ​ണു​വി​മു​ക്ത​രാ​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക മാ​തൃ​ക അ​വ​ത​രി​പ്പി​ച്ച് കാ​ണ്‍​പൂ​ര്‍ ഐ​ഐ​ടി​യി​ലെ അ​ധ്യാ​പ​ക​ര്‍ രം​ഗ​ത്ത്.

കാ​ണ്‍​പൂ​ര്‍ ഐ​ഐ​ടി​യി​ലെ ഡോ. ​ദീ​പു ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​മാ​നീ​ന്ദ്ര അ​ഗ​ര്‍​വാ​ള്‍, ഡോ. ​ജെ. രാം​കു​മാ​ര്‍, ഡോ. ​മൈ​നാ​ക് ദാ​സ്, ഡോ. ​ശ​ന്ത​നു മി​ശ്ര, ഡോ. ​എ​സ്. ഗ​ണേ​ഷ് എ​ന്നി​വ​രാ​ണ് പു​തി​യ നി​ര്‍​മി​തി​ക്കു പി​ന്നി​ല്‍.

കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കോ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ പ്ര​വേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളെ, സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും തി​രി​ച്ചി​റ​ങ്ങു​മ്പോ​ഴും പൂ​ര്‍​ണ​മാ​യി അ​ണു​വി​മു​ക്ത​രാ​ക്കു​ന്ന​തി​നാ​യു​ള്ള മാ​തൃ​ക​യാ​ണ് ഇ​വ​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



ഇ​തി​നാ​യി ഡി​സ്ഇ​ന്‍​ഫെ​ക്ട​ന്റ് സ്‌​പ്രേ​യിം​ഗ് ചേം​ബ​ര്‍, തെ​ര്‍​മ​ല്‍ ഷോ​ക്ക് ചേം​ബ​ര്‍, ആ​റ്റൊ​മൈ​സിം​ഗ് ഫാ​ന്‍ എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ക്കേ​ണ്ട​ത്. ഡി​സ്ഇ​ന്‍​ഫെ​ക്ട​ന്‍റ് സ്‌​പ്രേ​യിം​ഗ് ചേം​ബ​റി​ലേ​ക്ക് ക​യ​റി നി​ല്‍​ക്കു​ന്ന വ്യ​ക്തി​യു​ടെ ശ​രീ​ര​മാ​സ​ക​ലം ആ​ദ്യം ഡി​സ്ഇ​ന്‍​ഫ​ക്റ്റ​ന്‍റ് ദ്രാ​വ​കം സ്‌​പ്രേ ചെ​യ്യും.

തു​ട​ര്‍​ന്ന് 30 സെ​ക്ക​ന്‍​ഡു​ക​ള്‍​ക്ക് ശേ​ഷം ഈ ​വ്യ​ക്തി 5560 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് താ​പ​നി​ല സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​ര്‍​മ​ല്‍ ഷോ​ക്ക് ചേം​ബ​റി​ലേ​ക്ക് ക​ട​ന്നു നി​ല്‍​ക്ക​ണം. 10 സെ​ക്ക​ന്‍​ഡി​നു ശേ​ഷം പു​റ​ത്തി​ങ്ങു​ന്ന വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ലോ വ​സ്ത്ര​ങ്ങ​ളി​ലോ ഉ​ള്ള യാ​തൊ​രു അ​ണു​ക്ക​ളും ഉ​ണ്ടാ​യി​രി​ക്കി​ല്ല.