സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആളുകൾ പുറത്തിറങ്ങിയാൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം നടത്തും. മാസ്ക് ധരിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും പിഴ ചുമത്തുകയെന്നും ഇതുമായി ബന്ധപ്പെട്ട ഇന്ന് ഉത്തരവ് പുറത്തിറക്കുമെന്നും ഡിജിപി പറഞ്ഞു.
മാസ്ക് നിർബന്ധമാക്കും; നിയമം ലംഘിച്ചാൽ നടപടി
04:55 PM Apr 29, 2020 | Deepika.com