ജന്മനാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിച്ച് നോർക്ക സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,47,000ആയി. ഞായറാഴ്ച അർധരാത്രിയാണ് രജിസ്ട്രേഷൻ ആരംംഭിച്ചത്. ക്വാറന്റൈൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്.
അതേസമയം, ഇത് വിമാന ടിക്കറ്റ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈൻ കേന്ദ്രത്തിലോ ആക്കുന്നതിനുമുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.
നാട്ടിലേക്കെത്താൻ തിരക്ക്... ഞായറാഴ്ച അർധരാത്രി മുതൽ രജിസ്റ്റർ ചെയ്തത് 1,47,000 പേർ
07:26 PM Apr 27, 2020 | Deepika.com