കോവിഡ് 19: ’എന്റെ അതിജീവനത്തിന്റെ കഥ’ ഹ്രസ്വചിത്ര മല്‍സരം

12:43 PM Apr 24, 2020 | Deepika.com
കുട്ടിക്കാനം: മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ധങകകങപ ന്റെ ആഭിമുഖ്യത്തില്‍ 'നിങ്ങള്‍ എങ്ങനെ കോവിഡ് 19 ന് എതിരായി പൊരുതുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. കോവിഡ് 19 നെ അകറ്റി നിര്‍ത്താന്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഒരു വീഡിയോ രൂപേണ നിങ്ങള്‍ക്കിഷ്ടമുള്ള ഭാഷയില്‍ അവതരിപ്പിക്കാവുന്നതാണ്. കോവിഡ് 19 ന്റെ ഭീതിയില്‍ കഴിയുന്ന ജനസമൂഹത്തിന് ഇതിനെ എങ്ങനെ അതിജീവിക്കാന്‍ കഴിയും എന്നതില്‍ വേണ്ടത്ര അവബോധം ഉണ്ടാക്കുകയും, ഫലപ്രദമായ അതിജീവനത്തിന്റെ വിവിധ വശങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുക എന്നതാണ് ഈ വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍ 2020 ഏപ്രില്‍ 30 ന് മുമ്പായി https://miim.ac.in/video-contest/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കേണ്ടതാണ്.

നിങ്ങളുടെ ഈ ഹ്രസ്വചിത്രങ്ങള്‍ മെയ് ഒന്നാം തിയതി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നതു മുതല്‍ മെയ് 10 വരെയുള്ള സമയം ഇവയുടെ ലൈക്കുകള്‍ , കമന്റ്, ഷെയര്‍, റ്റാഗ് തുടങ്ങിയവ കൂട്ടുന്നതിനായി നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. സാമൂഹ്യ മാധ്യമത്തിലെ പിന്തുണയുടെ വെളിച്ചത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകരമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

നിബന്ധനകള്‍:

* ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം ക്ലിപ്പുകള്‍ക്ക് അനുവദനീയമല്ല.
* കൂടുതല്‍ ഷെയറുകള്‍, ലൈക്കുകള്‍, കമന്റുകള്‍, റ്റാഗുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വീഡിയോകള്‍ അന്തിമ സമ്മാനത്തിനായി പരിഗണിക്കപ്പെടുന്നത്.
* ഓട്ടോലൈക്കറിന്റെ ഉപയോഗവും മറ്റു കൃത്രിമത്വങ്ങളും പാടില്ല.
* പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല