+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.മാ​സ്ക് ധ​രി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.

മാ​സ്ക് ധ​രി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. മാ​സ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും പി​ൻ​പും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ഥ​വാ സാ​നി​റ്റൈ​സ​ർ(70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തു
സെ​ക്ക​ൻ​ഡ് ശു​ചി​യാ​ക്കേ​ണ്ട​താ​ണ്.

2. മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ൾ കൊ​ണ്ട് മാ​സ്ക് സ്പ​ർ​ശി​ക്ക​രു​ത്.

3. മാ​സ്ക് ഇ​ട​യ്ക്കി​ടെ താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല.

4.മാ​സ്ക്കി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ൽ പി​ടി​ച്ചു​വേ​ണം മാ​സ്ക് ഉൗ​രി മാ​റ്റേ​ണ്ട​ത്.

5. ഉ​പ​യോ​ഗി​ച്ച മാ​സ്ക് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് ലാ​യ​നി​യി​ൽ(ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 3 ടീ​സ് സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ)15-20 മി​നി​റ്റ് മു​ക്കി​വ​ച്ച​തി​നു ശേ​ഷം ക​ത്തി​ക്കു​ക​യോ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യോ വേ​ണം. തു​ണി​മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യ​നി​യി​ൽ മു​ക്കി​വ​ച്ച​തി​നു ശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യു​ണ​ക്കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

6. രോ​ഗം വ​രാ​തി​രി​ക്കാ​ൻ ഏ​റ്റ​വും പ്ര​ധാ​നം വ്യ​ക്തി​ഗ​ത ശു​ചി​ത്വ​വും ശാ​രീ​രി​ക അ​ക​ല​വും പാ​ലി​ക്കു​ക എ​ന്ന​താ​ണ്.

7. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത് സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന​തി​നു​ള്ള അ​തി​പ്ര​ധാ​ന മാ​ർ​ഗ​മാ​ണ്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​യി​വ​ന്ന​ശേ​ഷം പാ​ലി​ക്കേ​ണ്ട വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ

1. പു​റ​ത്തു ധ​രി​ക്കു​ന്ന ചെ​രുപ്പു​ക​ൾ വീ​ടി​നു പു​റ​ത്തു​ത​ന്നെ ഉൗ​രി​യി​ടു​ക.

2. സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ(70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക.

3. പൊ​തു​സ്ഥ​ല​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ബാ​ഗ്, പ​ഴ്സ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യ​നി​യോ സൈ​ഡ​ക്സ്, ഡെ​റ്റോ​ൾ, 70 ശ​ത​മാ​നം ഡെ​റ്റോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ മു​ത​ലാ​യ​വ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

4. മൊ​ബൈ​ൽ ഫോ​ണ്‍ 70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ കൊ​ണ്ട് അ​ണു​വി​മു​ക്ത​മാ​ക്കാ​വു​ന്ന​താ​ണ്.(അ​ത​തു ഫോ​ണ്‍ ക​ന്പ​നി​ക​ളു​ടെ ക​സ്റ്റ​മ​ർ കെ​യ​റി​ൽ വി​ളി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം തേ​ടി​യ​തി​നു​ശേ​ഷം)

5. പു​റ​ത്തു​പോ​യി വ​ന്നാ​ലു​ട​ൻ ഉ​പ​യോ​ഗി​ച്ച തു​ണി​ക​ൾ സോ​പ്പു​വെ​ള്ള​ത്തി​ൽ ക​ഴു​കു​ക​യും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കു​ളി​ക്കു​ക​യും വേ​ണം.

അകലം പാലിക്കാം; റേഷൻ വാങ്ങുന്പോഴും പെൻഷൻ വാങ്ങുന്പോഴും

1. വ​രി​നി​ൽ​ക്കു​ന്പോ​ൾ ഒ​രു മീ​റ്റ​ർ എ​ങ്കി​ലും അ​ക​ലം പാ​ലി​ക്ക​ണം
2. തു​ണി മാ​സ്ക്കോ തൂ​വാ​ല​യോ ഉ​പ​യോ​ഗി​ച്ചു വാ​യും മൂ​ക്കും മൂ​ടു​ക
3. വീ​ട്ടി​ൽ തി​രി​കെ​യെ​ത്തു​ന്പോ​ൾ കൈ​ക​ളും മു​ഖ​വും നി​ർ​ബ​ന്ധ​മാ​യും ക​ഴു​കു​ക. ക​ഴി​യു​മെ​ങ്കി​ൽ കു​ളി​ക്കു​ക.
4. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ റേ​ഷ​ൻ, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​ത്.

ഓ​ർ​ക്കു​ക...​ജാ​ഗ്ര​ത, ഒ​രു സ​മൂ​ഹ​ത്തോ​ടു​ള്ള ക​രു​ത​ലാ​ണ്,
ശ്രദ്ധിക്കുക...

1. ക​ഴി​വ​തും വീ​ട്ടി​ൽ​ത്ത​ന്നെ തു​ട​രാം. രോ​ഗം പ​ക​ർ​ത്തു​ന്ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​കാ​തി​രി​ക്കാം.

2. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നും എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ദി​ശ 1056, 0471- 2552056 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കേ​ണ്ട​താ​ണ്.

3. ഇ​നി വ്യാ​യാ​മ​ങ്ങ​ൾ വീ​ട്ടി​ന​ക​ത്താ​വാം. പൊ​തു​നി​ര​ത്തു​ക​ളും മ​റ്റും ദൈ​നം​ദി​ന വ്യാ​യാ​മ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ക.

4. ന​മ്മു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ അ​ണു​വി​മു​ക്ത​മാ​ക്കി ഉ​പ​യോ​ഗി​ക്കു​ക.

5. മദ്യ​പാ​ന​വും പു​ക​വ​ലി​യും കൊ​റോ​ണ​യെ അ​ക​റ്റി​നി​ർ​ത്തി​ല്ല.

6. തെ​റ്റാ​യ വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ക. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ൻ​തു​ട​രു​ക.