വേനൽക്കാലത്ത് മറ്റേതൊരു പർവതവും പോലെതന്നെ പച്ചപുതച്ചുനിൽക്കുന്ന ഒരു പർവതമാണ് ജപ്പാനിലെ സവോ. ഉയരം കുറഞ്ഞ പൈൻമരങ്ങളും നിലത്ത് പറ്റിപ്പിടിച്ചു വളരുന്ന പുൽച്ചെടികളും ഈ പ്രദേശത്തെ ഏറെ മനോഹരമാക്കുന്നു. എന്നാൽ ശൈത്യകാലമാകുന്നതോടെ ഈ കാഴ്ചയാകെ മാറും. മഞ്ഞുവീണുകിടക്കുന്ന സവോ താഴ്വര നിറയെ മഞ്ഞിൽപൊതിയപ്പെട്ട ഭീകര രൂപങ്ങൾ ഇങ്ങനെ എഴുന്നേറ്റ് നിൽക്കും. ജൂഹിയോ എന്നാണ് ഈ മഞ്ഞുരൂപങ്ങളെ ജപ്പാൻകാർ വിളിക്കുന്നത്. മഞ്ഞു ഭീകരർ എന്നാണ് ഈ ജാപ്പനീസ് വാക്കിന്റെ അർഥം
ജൂഹിയോയുടെ പിറവിക്കു പിന്നിൽ
ശൈത്യകാലമാകുന്നതോടെ സാവോ മലനിരകളിലെ ഉൗഷ്മാവ് വളരെ താഴ്ന്ന നിലയിലാകും. ഈ സമയത്ത് പെയ്യുന്ന മഴത്തുള്ളികൾ ഇവിടത്തെ പൈൻമരങ്ങളിൽ തങ്ങിനിൽക്കുകയും അവ വേഗംതന്നെ തണുത്തുറയുകയും ചെയ്യും.
ഇതിനൊപ്പംതന്നെ മഞ്ഞുവീഴ്ചയും തുടങ്ങും. ശക്തമായ കാറ്റും ഉള്ളതിനാൽ ഈ മഞ്ഞുകഷണങ്ങൾ വേഗത്തിലൊന്നും ഉരുകില്ല. കുറച്ചു ദിവസം ഈ കാലാവസ്ഥ തുടരുന്നതോടെ ഇവിടത്തെ പൈൻമരങ്ങളെല്ലാം മഞ്ഞുകൊണ്ട് പൊതിയപ്പെടും.
മരത്തിന്റെ വലുപ്പത്തിനും കാറ്റിന്റെ ദിശയ്ക്കുമനുസരിച്ച് ഓരോ പൈൻമരവും ഓരോ മഞ്ഞു രൂപമായി മാറും. ചിലപ്പോൾ ഈ രൂപങ്ങൾ കണ്ടാൽ നമ്മൾ ഏതോ യുദ്ധക്കളത്തിൽ ചെന്നതുപോലെ തോന്നിപ്പോക്കും. വർഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രകൃതി ഒരുക്കുന്ന ഈ മഞ്ഞുരൂപങ്ങൾ കാണാൻ ജപ്പാനിലെ യമാഗട്ട പ്രവിശ്യയിലെ സവോ പർവതത്തിലെത്തുന്നത്.
റോസ് മേരി ജോൺ