ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്: സി​യ എടിഎസ് ക​സ്റ്റ​ഡി​യി​ല്‍

11:00 AM Nov 16, 2021 | Deepika.com
കൊ​ച്ചി: പ​ന​മ്പി​ള്ളി​ന​ഗ​ര്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി യൂ​സ​ഫ് സി​യ​യെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​മാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി.

ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യും ന​ടി​യു​മാ​യ ലീ​ന മ​രി​യാ പോ​ളി​നെ ഫോ​ണി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​യി അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് സി​യ​യാ​ണ്. ഇ​തു​പ്ര​കാ​രം 25 കോ​ടി രൂ​പ ഫോ​ണി​ല്‍ വി​ളി​ച്ചു പൂ​ജാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭീ​ഷ​ണി ഫ​ലി​ക്കാ​താ​യ​പ്പോ​ള്‍ സി​യ വ​ഴി പൂ​ജാ​രി ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ വെ​ടി​വ​യ്പ് ന​ട​ത്തി. ബ്യൂ​ട്ടി പാ​ര്‍​ല​റി​ലേ​ക്ക് വെ​ടി​വ​യ്ക്കാ​ന്‍ ബി​ലാ​ല്‍, വി​പി​ന്‍ എ​ന്നി​വ​രെ ആ​രാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും. നെ​ടു​മ്പാ​ശേ​രി​യി​ലെ എ​ടി​എ​സ് ആ​സ്ഥാ​ന​ത്താ​യി​രി​ക്കും സി​യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.