കോസ്റ്റാറിക്കയിലെ കൽഗോളങ്ങൾ 1930 കാലഘട്ടം. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ ഒരു കാട്ടുപ്രദേശം വെട്ടിത്തെളിക്കുകയായിരുന്നു യുണൈറ്റഡ് ഫ്രൂട്ട് കന്പനിയിലെ ജീവനക്കാർ. ഇവിടെ വാഴക്കൃഷി തുടങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ചെറുതായൊന്ന് കിളച്ചപ്പോൾത്തന്നെ തൂന്പകൾ പാറയിൽ കൊണ്ടു. കുഴിച്ചു നോക്കിയപ്പോൾ അവ വലിയ ഗോളാകൃതിയിലുള്ള കല്ലുകളാണെന്ന് മനസിലായി.
കൂടുതൽ പരിശോധിച്ചപ്പോൾ ആ പ്രദേശത്താകെ മണ്ണിനടിയിൽ ഇത്തരം കല്ലുകളുണ്ടെന്നു കണ്ടെത്തി. കല്ലുകൾ എങ്ങനെ ഈ രൂപത്തിലായെന്നോ അവ ആര് ഇവിടെ കൊണ്ടുവന്നിട്ടെന്നോ ഒന്നും അന്വേഷിക്കാതെ യുണൈറ്റഡ് ഫ്രൂട്ട് കന്പനിയിലെ ജീവനക്കാർ ഈ കല്ലുകൾ പുറത്തുള്ള ആളുകൾക്ക് വിൽക്കാൻ തുടങ്ങി. പൂന്തോട്ടം അലങ്കരിക്കാനും മറ്റുമായി ആളുകൾ ധാരാളമായി കല്ലുകൾ വാങ്ങി.
ചിലർ ഈ കല്ലുകൾ കുഴിച്ചെടുത്ത് അവയ്ക്കുള്ളിൽ നിധിയുണ്ടെന്ന് കരുതി തല്ലിപ്പൊട്ടിക്കാൻ തുടങ്ങി. ഒടുവിൽ സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. സർക്കാരിന്റെ പുരാവസ്തു വിഭാഗം ഇവിടെ ഗവേഷണം ആരംഭിച്ചു. അവരുടെ പരിശോധനയിൽ ഏതാണ്ട് 300 കൽഗോളങ്ങൾ ഇവിടെനിന്നു ലഭിച്ചു. ഏതാനും സെന്റീമീറ്റർ മുതൽ 2 മീറ്റർ വരെ വ്യാസമുള്ള കൽഗോളങ്ങളിൽ ചിലതിന് 1000 കിലോയ്ക്ക് മുകളിലായിരുന്നു ഭാരം. കൂടുതൽ പരിശോധനയിൽ ഈ കൽഗോളങ്ങൾ മനുഷ്യനിർമിതമാണെന്നും എഡി 600നും 1000നും ഇടയിലാണ് ഇവ നിർമിക്കപ്പെട്ടിട്ടുള്ളതെന്നും മനസിലായി. എന്നാൽ ഇവയുടെ ഉപയോഗം എന്തായിരുന്നെന്നോ എന്ത് ഉപയോഗിച്ചാണ് ഇവ കൊത്തിയെടുക്കപ്പെട്ടതെന്നോ കണ്ടെത്താൻ കഴിഞ്ഞില്ല. ആളുകൾ കയറി ഇറങ്ങി ഇവിടമാകെ നശിപ്പിച്ചത് പഠനങ്ങൾ കൂടുതൽ ദുഷ്കരമാക്കി.
എഡി 700നും 1530 നും ഇടയിൽ കോസ്റ്റാറിക്കയിൽ വളർന്നുവന്ന ഡിക്വിസ് സംസ്കാരവുമായി ഈ കൽഗോളങ്ങൾക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ ഈസ്റ്റർ ഐലൻഡിലെ പ്രതിമകൾ പോലെയും ഇംഗ്ലണ്ടിലെ സ്റ്റോണ് ഹെൻജ് പോലെയും നിരവധി നിഗൂഢതകൾ ഈ കൽഗോളങ്ങൾ ബാക്കിവച്ചിരിക്കുന്നു. ഇന്നും കോസ്റ്റാറിക്കയിലെ ചില വീടുകളുടെയും കെട്ടിടങ്ങളുടെയും മുറ്റത്ത് പണ്ട് യുണൈറ്റഡ് ഫ്രൂട്ട്സ് കന്പനിയുടെ ജീവനക്കാരുടെ കൈകളിൽനിന്ന് വാങ്ങിയ കല്ലുകൾ അലങ്കാര വസ്തുക്കളായി പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.
തയാറാക്കിയത്: റോസ് മേരി ജോൺ