+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

10,000 ക്ലബിലേക്കു മാരുതി സുസുകി

മുംബൈ: മാരുതി സുസുകി പതിനായിരം ക്ലബിലേക്ക്. ഓഹരിക്കു പതിനായിരം രൂപയിലേറെ വിലയുള്ള ഒന്പതു കന്പനികളേ ഇന്ത്യൻ കന്പോളത്തിലുള്ളൂ. ഇന്നലെ 9,996 രൂപ വരെ എത്തിയ മാരുതി ഓഹരി പിന്നിട് താണ് 9,755.40 ൽ ക്ലോസ് ച
10,000 ക്ലബിലേക്കു മാരുതി സുസുകി
മുംബൈ: മാരുതി സുസുകി പതിനായിരം ക്ലബിലേക്ക്. ഓഹരിക്കു പതിനായിരം രൂപയിലേറെ വിലയുള്ള ഒന്പതു കന്പനികളേ ഇന്ത്യൻ കന്പോളത്തിലുള്ളൂ. ഇന്നലെ 9,996 രൂപ വരെ എത്തിയ മാരുതി ഓഹരി പിന്നിട് താണ് 9,755.40 ൽ ക്ലോസ് ചെയ്തു. വർഷാവസാനത്തിനു മുന്പ് 10,000നുമുകളിലാകും മാരുതി എന്നാണു മിക്ക ബ്രോക്കർമാരും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 30ന് 5,323 രൂപയായിരുന്നു മാരുതി ഓഹരിയുടെ വില. ഇതിനകം 84 ശതമാനത്തോളം ഉയർച്ചയായി ഒരു വർഷം കൊണ്ട്. ഇന്ത്യൻ കാർ വിപണിയുടെ 52 ശതമാനം കൈയടക്കിയിട്ടുള്ള മാരുതി ഇനിയും മികച്ച പ്രകടനം നടത്തുമെന്നാണ് ബ്രോക്കർമാർ വിലയിരുത്തുന്നത്.

10,000 ക്ലബ്

പതിനായിരം രൂപയിലേറെ വിലയുള്ള ഇന്ത്യൻ ഓഹരികൾ. ഡിസംബർ 19ലെ വിലയും ഒരു വർഷത്തെ നേട്ട (ശതമാനം) വും.

എംആർഎഫ് 69,404.15 (+42)
രസോയ് ലിമിറ്റഡ് 35,500.00 (+47)
ഐഷർ മോട്ടോഴ്സ് 30,794.95 (+41)
പേജ് ഇൻഡസ്ട്രീസ് 25,350.00 (+85)
ഹണിവെൽ ഒട്ടോമേഷൻ 20,604.60 (+129)
ബോസ്ക് ലിമിറ്റഡ് 19,873.80 (5)
ശ്രീസിമൻറ് 17,743.35 (+21)
3 എം ഇന്ത്യ 16,311.25 (+46)
പോൾസണ്‍ ലിമിറ്റഡ് 12,803.85 (+84)