+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒടുവില്‍ കഴുമരം...

നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ ഒടുവിൽ ഇന്നു ​രാ​വി​ലെ 5.30ന് ​തീഹാർ ജയിലിൽ തൂ​ക്കി​ലേ​റ്റി. എ​ല്ലാ പ്ര​തി​ക​ളു​ടെ​യും ദ​യാ​ഹ​ർ​ജി രാഷ്‌ട്ര​പ​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വിധി നടപ്പാക്കിയത്. 20
ഒടുവില്‍ കഴുമരം...
നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ ഒടുവിൽ ഇന്നു ​രാ​വി​ലെ 5.30ന് ​തീഹാർ ജയിലിൽ തൂ​ക്കി​ലേ​റ്റി. എ​ല്ലാ പ്ര​തി​ക​ളു​ടെ​യും ദ​യാ​ഹ​ർ​ജി രാഷ്‌ട്ര​പ​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വിധി നടപ്പാക്കിയത്.
2012 ഡി​സം​ബ​റി​ലാ​ണ് പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ഓ​ടു​ന്ന ബ​സി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​രണം സംഭവിക്കുകയായിരുന്നു. ആ​റു​ പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മു​ഖ്യ പ്ര​തി​യാ​യ റാം ​സിം​ങ് തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു പ്ര​തി ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി.

2012 ഡി​സം​ബ​ർ 16, രാ​ത്രി 9.00

സി​നി​മ ക​ണ്ടു താ​മ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങാ​ൻ ബ​സ് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ ​ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ർ​ഥി​നി. പ​തി​വു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണെ​ന്നു ക​രു​തി അ​വ​ളും സു​ഹൃ​ത്തും ക​യ​റി​.

ബ​സ് യാ​ത്ര തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ജാ​ല​ക​ങ്ങ​ളെ​ല്ലാം അ​ട​യ്ക്കു​ക​യും പി​ന്നീ​ട് മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ബ​സ് നീ​ങ്ങു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ട സു​ഹൃ​ത്ത് ബ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രും ചേ​ർ​ന്ന് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ നേരേ തി​രി​ഞ്ഞു.​ പെ​ണ്‍​കു​ട്ടി​യും സു​ഹൃ​ത്തും ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഇ​വ​ർ ഓ​ടു​ന്ന ബ​സി​ന​ക​ത്ത് അ​ഴി​ച്ചു​വി​ട്ട​ത്. ഇ​തി​ന് ശേ​ഷ​മാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യെ ആ​റു​പേ​ർ ചേ​ർ​ന്ന് മാനഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. 40 മി​നി​റ്റ് നീ​ണ്ട പൈ​ശാ​ചി​ക​ത​യ്ക്കൊ​ടു​വി​ൽ ജീ​വ​ച്ഛ​വ​മാ​യ പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തി​നെ​യും ബ​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. രാ​ത്രി 11 മ​ണി​യോ​ടെ ഇ​തു​വ​ഴി പോ​യ ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഇ​വ​രെ സ​ഫ്ദ​ർ​ജ​ംഗ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഡി​സം​ബ​ർ 29 ന് ​സിം​ഗ​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. രാ​ജ്യം പി​ന്നീ​ട് അ​വ​ളെ ​നി​ർ​ഭ​യ എ​ന്നു വി​ളി​ച്ചു. പി​ശാ​ചി​ന്‍റെ രൂ​പം പൂ​ണ്ട ആ ​ആ​റു പേ​ർ ഇ​വ​രാ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ർ രാം ​സി​ങ്, സ​ഹോ​ദ​ര​ൻ മു​കേ​ഷ്, വി​ന​യ് ശ​ർ​മ, പ​വ​ൻ ഗു​പ്ത, അ​ക്ഷ​യ് ഠാ​ക്കൂ​ർ, 18 വ​യ​‌​സ് തി​ക​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒ​രാ​ൾ. സു​ഹൃ​ത്ത് നാ​ളു​ക​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്ക് ശേ​ഷം പൂ​ർ​ണ ആ​രോ​ഗ്യം കൈ​വ​രി​ച്ചു. പെ​ണ്‍​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ച​ത്.

പ്രാ​ർ​ഥ​ന, പ്ര​തി​ഷേ​ധം

ശ​രീ​രം കീ​റി നു​റു​ങ്ങി, ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റ നി​ർ​ഭ​യ സ​ഫ്ദ​ർ​ജ​ംഗ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​നു​വേ​ണ്ടി മ​ല്ലി​ടു​ന്പോ​ൾ പു​റ​ത്ത് രാ​ജ്യം അ​ന്നു​വ​രെ കാ​ണാ​ത്ത പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി. അ​വ​ളു​ടെ ജീ​വ​നു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി, പ്ര​തി​ഷേ​ധ​ജ്വാ​ല​യു​യ​ർ​ത്തി​യ ഇ​ന്ത്യ​ൻ യു​വ​ത്വം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​മു​ന്നി​ലും പൊ​ലീ​സ് ആ​സ്ഥാ​ന​ത്തും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​നു യു​വാ​ക്ക​ൾ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് രാഷ്‌ട്ര​പ​തി ഭ​വ​ൻ ല​ക്ഷ്യ​മാ​ക്കി മാ​ർ​ച്ച് ചെ​യ്തു. ഇ​ന്ത്യാ ഗേ​റ്റി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഇ​തി​നി​ട​യി​ൽ നി​ർ​ഭ​യ​യെ വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി സിം​ഗ​പ്പൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​യി.
സിം​ഗ​പ്പൂ​രി​ലെ മൗ​ണ്ട് എ​ലി​സ​ബ​ത്ത് ആ​ശു​പ​ത്രി​യി​ൽ നി​ർ​ഭ​യ മ​രി​ച്ചു. ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് ഇ​ങ്ങ​നെ ചെ​യ്ത​ല്ലോ എ​ന്നോ​ർ​ത്ത് രാ​ജ്യം ഒ​ന്ന​ട​ങ്കം സ​ങ്ക​ട​പ്പെ​ട്ടു.

ബ​സ് ഡ്രൈ​വ​ർ രാം ​സി​ങ്, സ​ഹോ​ദ​ര​ൻ മു​കേ​ഷ്, വി​ന​യ് ശ​ർ​മ, പ​വ​ൻ ഗു​പ്ത എ​ന്നി​വ​ർ ഡി​സം​ബ​ർ 17നും ​മ​റ്റു​ള്ള​വ​ർ നാ​ലു ദി​വ​സ​ത്തി​ന​ക​വും അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​തി​വേ​ഗ കോ​ട​തി ന​ട​പ​ടി​ക​ൾ ജ​നു​വ​രി 17ന് ​തു​ട​ങ്ങി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ കേ​സ് ജു​വ​നൈ​ൽ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

മു​ഖ്യ​പ്ര​തി ബസ് ഡ്രൈ​വ​ർ രാം ​സി​ങ് 2013 മാ​ർ​ച്ച് 11ന് ​തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി. നാ​ലു പ്ര​തി​ക​ളെ തൂ​ക്കി​ക്കൊ​ല്ലാ​ൻ അ​തി​വേ​ഗ കോ​ട​തി 2013 സെ​പ്റ്റം​ബ​ർ 13ന് ​വി​ധി​ച്ചു. വ​ധ​ശി​ക്ഷ 2014 മാ​ർ​ച്ച് 13ന് ​ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.

കു​ട്ടി, ക്രൂ​ര​ൻ

കൂ​ട്ട​മാ​ന​ഭം​ഗം ന​ട​ത്തി​യ ആ​റു പേ​രി​ൽ ഏ​റ്റ​വും ക്രൂ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്ന​യാ​ൾ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കു​ട്ടി​ക്കു​റ്റ​വാ​ളി. ഇ​യാ​ൾ കു​റ്റ​ക്കാ​ര​നെ​ന്നും പ്ര​ത്യേ​ക തി​രു​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​വ​ർ​ഷം താ​മ​സി​ക്ക​ണ​മെ​ന്നും 2013 ഓ​ഗ​സ്റ്റ് 31ന് ​വി​ധി​ച്ചു. 2015ൽ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഇ​യാ​ളെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

ഹീ​ന​കൃ​ത്യം ചെ​യ്ത വ്യ​ക്തി പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നു വ​ഴു​തി​മാ​റി​യ​ത് രാ​ജ്യ​മെ​ങ്ങും വി​വാ​ദ​മാ​യി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ എ​ന്ന​ർ​ഥം വ​രു​ന്ന ​ജു​വ​നൈ​ൽ എ​ന്ന പ​ദ​ത്തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വേ​ണ​മെ​ന്ന ച​ർ​ച്ച ഉ​യ​ർ​ന്നു. കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ 18 എ​ന്ന പ്രാ​യ​പ​രി​ധി 16 ആ​യി കു​റ​യ്ക്ക​ണ​മെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തീ​വ്ര​ത വി​ല​യി​രു​ത്തി പ്രാ​യ​പ​രി​ധി നി​ർ​ണ​യി​ക്ക​ണ​മെ​ന്നുമായിരുന്നു ആ​വ​ശ്യം. ഭേ​ദ​ഗ​തി ചെ​യ്ത ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മം 2015 ഡി​സം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി.​ 16 മു​ത​ൽ 18വ​രെ പ്രാ​യ​മു​ള്ള​വ​ർ ഹീ​ന​മാ​യ കു​റ്റം ചെ​യ്താ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രെ​ന്ന നി​ല​യി​ൽ വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി. ജു​വ​നൈ​ൽ എ​ന്ന വാ​ക്കി​നു പ​ക​രം ചൈ​ൽ​ഡ് (കു​ട്ടി) അ​ല്ലെ​ങ്കി​ൽ ​നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കു​ട്ടി എ​ന്നു ഭേ​ദ​ഗ​തി വ​രു​ത്തി.

രാ​ജ്യ​ത്തി​ന്‍റെ ന​ടു​ക്ക​മാ​യി മാ​റി​യ പെ​ണ്‍​കു​ട്ടി

ആ ​പെ​ണ്‍​കു​ട്ടി ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു. അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ​ക്ഷെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല സ്വ​ദേ​ശി​ക​ളാ​ണ്. ഫി​സി​യോ​തെ​റാ​പ്പി പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി അ​ച്ഛ​ൻ കു​ടും​ബ​സ്വ​ത്താ​യി കി​ട്ടി​യ ഭൂ​മി വി​റ്റി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത്, ഗോ​ര​ഖ്പൂ​റി​ൽ നി​ന്നു​ള്ള സോ​ഫ്റ്റ് വെയ​ർ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ​യും ഒ​രം​ഗ​ത്തി​ന് തൊ​ഴി​ലും ഈ ​സ​മ​യ​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ഖി​ലേ​ഷ് യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചു.

ജ​സ്റ്റി​സ് വ​ർ​മ ക​മ്മി​ഷ​ൻ

ഈ ​സം​ഭ​വം ന​ട​ന്ന് ആ​റ് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ജെ.​എ​സ്.​വ​ർ​മ​യെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി നി​യോ​ഗി​ച്ച​ത്. ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം. 29 ദി​വ​സ​ത്തെ സി​റ്റി​ംഗി​ൽ 80,000 ല​ധി​കം നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മി​തി​ക്ക് ല​ഭി​ച്ച​ത്. ഇ​തു​വ​രെ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന പ​ല അ​തി​ക്ര​മ​ങ്ങ​ളും നി​യ​മ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മ​തി​യുടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​കൂ​ട്ട ബ​ലാ​ത്സം​ഗം എ​ന്തെ​ന്ന് നി​യ​മ​ത്തി​ൽ കൃ​ത്യ​മാ​യി വ്യാ​ഖ്യാ​നം ചെ​യ്ത​തി​ന് പു​റ​മേ ഈ ​കേ​സു​ക​ളി​ൽ ക​ന​ത്ത ശി​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട ആ​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന എ​ങ്ങി​നെ ആ​യി​രി​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ചും ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

നി​ർ​ഭ​യ ഫ​ണ്ട്

സ​ർ​ക്കാ​ർ 1000 കോ​ടി രൂ​പ​യാ​ണ് നി​ർ​ഭ​യ ഫ​ണ്ട് എ​ന്ന പേ​രി​ൽ ലിം​ഗ​നീ​തി​ക്കും, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി മാ​റ്റി​വ​ച്ച​ത്. 2013 ലാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം. മാ​ധ്യ​മ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ പേ​ര് പു​റ​ത്ത് വി​ട്ട​തി​ന് പി​ന്നാ​ലെ നി​ർ​ഭ​യ എ​ന്ന പേ​ര് സ​ർ​ക്കാ​രാ​ണ് പു​റ​ത്ത് വി​ട്ട​ത്. ഇ​തി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ വി​ലാ​സം പു​റ​ത്തു​പോ​കാ​തെ ത​ട​യു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

കു​റ്റ​വാ​ളി​ക​ളു​ടെ അ​റ​സ്റ്റും വി​ചാ​ര​ണ​യും

പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച് പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളു​ക​ൾ​ക്കെ​തി​രേ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക്കും മൂ​ന്ന് വ​ർ​ഷ​മാ​ണ് ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​ത്. 2015 ൽ ​ഇ​യാ​ളെ പു​റ​ത്തു​വി​ട്ടു. വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ് ജ​യി​ല​റ​യി​ൽ കു​റ്റ​വാ​ളി​ക​ളി​ലൊ​രാ​ളാ​യ രാം ​സി​ംഗി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2013 സെ​പ്റ്റം​ബ​ർ 10 ന് ​മ​റ്റ് നാ​ല് പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു.​ഇ​വ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വി​ധി​യെ എ​തി​ർ​ത്ത് വാ​ദി​ച്ചു. അ​നു​കൂ​ല വി​ധി ല​ഭി​ക്കാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ഇ​വ​ർ പി​ന്നീ​ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. സു​പ്രീം കോ​ട​തി​യും വി​ധി ശ​രി​വ​ച്ചു.

ആരാച്ചാർ

രാ​ജ്യ​ത്തെ ന​ടു​ക്കി​യ നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​രാ​ച്ചാ​ർ പ​വ​ൻ ജ​ല്ലാ​ദ് കഴിഞ്ഞ ദിവസം തന്നെ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി പ​വ​ൻ ജ​ല്ലാ​ദ് ജ​യി​ലി​നു​ള്ളി​ൽ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തിയിരുന്നു നി​ർ​ഭ​യ പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റു​ന്ന​തി​ൽ മ​ന​സ്താ​പ​മി​ല്ലെ​ന്നും നേ​ര​ത്തെ ആ​രാ​ച്ചാ​ർ പ​വ​ൻ ജ​ല്ലാ​ദ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നാ​ല് പ്ര​തി​ക​ളും വ​ധ​ശി​ക്ഷ അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​തു​പോ​ലു​ള്ള ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്ക് വ​ധ​ശി​ക്ഷ ത​ന്നെ​യാ​ണ് മ​റു​പ​ടി​യെ​ന്നും പ​വ​ൻ ജ​ല്ലാ​ദ് തു​റ​ന്നുപ​റ​ഞ്ഞി​രു​ന്നു.

ഹർജികൾ ഒന്നിനു പുറകെ ഒന്നായി

നാലു തവണ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നു റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യി മാ​റ്റി​വ​യ്ക്കു​ന്ന​ത് സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് നി​ർ​ഭ​യ​യു​ടെ അ​മ്മ ആ​ശാ​ദേ​വി പ്ര​തി​ക​രി​ച്ചിരുന്നു. കു​റ്റ​വാ​ളി​ക​ൾ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച സ്വ​ന്തം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ കോ​ട​തി എ​ന്തി​നാ​ണ് എ​ത്ര​യ​ധി​കം സ​മ​യ​മെ​ടു​ക്കു​ന്ന​ത് ന​മ്മു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ക്രി​മി​ന​ലു​ക​ളെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്- ആ​ശാ​ദേ​വി പ​റ​ഞ്ഞിരുന്നു.

നി​ർ​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നാ​ല് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​ന​യ് ശ​ർ​മ ജ​യി​ലി​നു​ള്ളി​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്നു. ത​ല​ക്ക് സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പുറത്തു വന്നിരുന്നു. സെ​ല്ലി​നു​ള്ളി​ലെ ചു​മ​രി​ൽ ത​ല​യി​ടി​ച്ചാ​ണ് ഇ​യാ​ൾ സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്ക് വേ​ണ്ട ചി​കി​ത്സ ന​ൽ​കി​യ​താ​യി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ന​യ് ശ​ർ​മ​യു​ടെ പ​രി​ക്ക് നി​സാ​ര​മാ​യിരുന്നു.

വി​ന​യ് ശ​ർ​മയ്ക്കു ഗു​രു​ത​ര മാ​ന​സി​ക​രോ​ഗ​ത്തി​ൽ പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തി​നെത്തു​ട​ർ​ന്ന് വി​ന​യ് ശ​ർ​മ​യ്ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ വരെ ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വധശിക്ഷ എന്ന ശിക്ഷാവിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്തു വന്നിരുന്നു. വിധി നീട്ടിക്കൊണ്ടു പോകാൻ കഴിയാവുന്നതെല്ലം പ്രതികളുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഒടുവിൽ നാലു പ്രതികൾക്കും തൂക്കുകയർ തന്നെ ലഭിച്ചു.

നി​ർ​ഭ​യ കേ​സ് നാ​ൾ​വ​ഴി

2012 ഡി​സം​ബ​ർ 16:
പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സ്വ​കാ​ര്യ ബ​സി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.
ഡി​സം. 17:
പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക പ്ര​തി​ഷേ​ധം. പൊ​ലീ​സ് നാ​ല് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു -ബ​സ് ഡ്രൈ​വ​ർ രാം ​സി​ങ്, സ​ഹോ​ദ​ര​ൻ മു​കേ​ഷ്, വി​ന​യ് ശ​ർ​മ, പ​വ​ൻ ഗു​പ്ത.
ഡി​സം. 18:
പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.
ഡി​സംബ​ർ. 21
ആ​റാം പ്ര​തി അ​ക്ഷ​യ് ഠാ​കു​ർ അ​റ​സ്റ്റി​ൽ.
ഡി​സംബ​ർ. 25:
പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി.
ഡി​സംബ​ർ. 26.
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ സിം​ഗ​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ഡി​സംബ​ർ. 29:
പെ​ണ്‍​കു​ട്ടി മ​രി​ച്ചു. പൊ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ത്തു.
2013 ജ​നു​വ​രി രണ്ട്:
ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ക്കാ​യി അ​തി​വേ​ഗ കോ​ട​തി.
ജ​നുവരി. മൂന്ന്:
പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളൊ​ഴി​കെ മ​റ്റ് അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ക​വ​ർ​ച്ച തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.
ഫെ​ബ്രു​വ​രി 28:
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് കു​റ്റം ചു​മ​ത്തി.
മാ​ർ​ച്ച് 11:
രാം ​സി​ങ് തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി.
മാ​ർ​ച്ച്: 22:
വി​ചാ​ര​ണ ന​ട​പ​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.
ഒാ​ഗ​സ്റ്റ് 31:
കു​ട്ടി​ക്കു​റ്റ​വാ​ളി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മൂ​ന്നു​വ​ർ​ഷം ന​ല്ല​ന​ട​പ്പി​ന് ശി​ക്ഷി​ച്ചു.
സെ​പ്റ്റംബർ.13:
മു​കേ​ഷ്, വി​ന​യ്, അ​ക്ഷ​യ്, പ​വ​ൻ എ​ന്നീ നാ​ലു പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ.
2014 മാ​ർ​ച്ച് 13:
ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു.
മാ​ർ​ച്ച് 15 :
വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി സ്റ്റേ.
2017 ​മേ​യ് 5:
അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ കേ​സാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച് നാ​ലു പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു.
2018 ജൂ​ലൈ പത്ത്:
പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.
21019 ഡി​സം​ബ​ർ 10
നി​ർ​ഭ​യ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി അ​ക്ഷ​യ് കു​മാ​ർ സി​ങ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി.
ഡി​സം​ബ​ർ 18
നി​ർ​ഭ​യ കൂ​ട്ട ബ​ലാ​ത്സം​ഗ കേ​സി​ലെ നാ​ലു പ്ര​തി​ക​ളും ക​ഴു​മ​ര​ത്തി​ലേ​ക്ക്. വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി അ​ക്ഷ​യ് കു​മാ​ർ സി​ങ്ങിെ​ൻ​റ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ജ​സ്റ്റി​സ് ആ​ർ. ഭാ​നു​മ​തി​യു​ടെ ബെ​ഞ്ച് ത​ള്ളി.
ഡി​സം​ബ​ർ 19
കു​റ്റ​കൃ​ത്യം തു​ട​ങ്ങു​ന്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന പ​വ​ൻ​കു​മാ​റി​ന്‍റെ അ​വ​കാ​ശ​വാ​ദം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.
2020 ജ​നു​വ​രി ആറ്
കേ​സി​ലെ ഏ​ക സാ​ക്ഷി​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ആ​വ​ശ്യ​പ്പെ​ട്ട് പ​വ​ൻ​കു​മാ​റി​ന്‍റെ പി​താ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.
ജ​നു​വ​രി 7: ജ​നു​വ​രി 22-ന് ​രാ​വി​ലെ ഏ​ഴി​ന് തീ​ഹാ​ർ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.
ജ​നു​വ​രി 14: വി​ന​യ് ശ​ർ​മ​യു​ടെ​യും മു​കേ​ഷി​ന്‍റെ​യും തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി നി​സ​രി​ച്ചു.
ജ​നു​വ​രി 17: മു​കേ​ഷി​ന്‍റെ ദ​യാ​ഹ​ർ​ജി രാ​ഷ്‌​ട്ര​പ​തി പ​ള്ളി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
ജ​നു​വ​രി 25: ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രേ മു​കേ​ഷ് സു​പ്രീം​കോ​ട​തി​യി​ൽ.
ജ​നു​വ​രി 28: വാ​ദം കേ​ട്ട സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി.
ജ​നു​വ​രി 29: സു​പ്രീം​കോ​ട​തി​യി​ൽ അ​ക്ഷ​യ് കു​മാ​റി​ന്‍റെ തി​രു​ത്ത​ൽ ഹ​ർ​ജി. ദ​യാ ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രാ​യ മു​കേ​ഷി​ന്‍റെ ഹ​ർ​ജി ത​ള്ളി.
ജ​നു​വ​രി 30: അ​ക്ഷ​യ് കു​മാ​റി​ന്‍റെ തി​രു​ത്ത​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.
ജ​നു​വ​രി 31: പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദം ത​ള്ളി​യ​തി​നെ​തി​രേ പ​വ​ൻ സ​മ​ർ​പ്പി​ച്ച പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. മ​റ്റൊ​രു ഉ​ത്ത​ര​വ് വ​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഡ​ൽ​ഹി കോ​ട​തി നീ​ട്ടി​വ​ച്ചു.
ഫെ​ബ്രു​വ​രി ഒന്ന്: വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. നി​യ​മ​വ​ഴി​ക​ൾ അ​ട​ഞ്ഞ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യം.
ഫെ​ബ്രു​വ​രി രണ്ട്: കേ​ന്ദ്ര​ത്തി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.
ഫെ​ബ്രു​വ​രി അഞ്ച്: നാ​ലു പ്ര​തി​ക​ളെ​യും ഒ​ന്നി​ച്ചേ തൂ​ക്കി​ലേ​റ്റാ​വൂ എ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​ത്തി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​മാ​ർ​ഗ​വും തേ​ടാ​ൻ സാ​വ​കാ​ശം.
മാ​ർ​ച്ച് ആറ്: പ്ര​തി​ക​ൾ​ക്ക് മൂ​ന്നാ​മ​ത്തെ മ​ര​ണ വാ​റ​ണ്ട്. 20-ന് ​രാ​വി​ലെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ്.
മാ​ർ​ച്ച് 17: തി​ഹാ​ർ ജ​യി​ലി​ൽ ആ​രാ​ച്ചാ​ർ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി.
മാ​ർ​ച്ച് 19: വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി വി​ചാ​ര​ണ കോ​ട​തി ത​ള്ളി.

തയാറാക്കിയത്: പ്രദീപ് ഗോപി