തടിയിൽ മഴവില്ലുപോലെ നിരവധി നിറങ്ങളുള്ള മരങ്ങൾ ഒറ്റനോട്ടത്തിൽ ആരോ പെയിന്റടിച്ചതാണെന്ന് തോന്നും. എന്നാൽ ഈ നിറങ്ങൾ ശരിക്കും പ്രകൃതിദത്തമാണ്. ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലുമുള്ള ചില ദ്വീപുകളിലും ന്യൂ ഗിനിയിലുമാണ് മഴവില്ലഴകുള്ള ഈ യൂക്കാലി മരം കാണപ്പെടുന്നത്. വർഷത്തിൽ ഒരു തവണ പുറംതൊലി പൊളിയുന്പോഴാണ് അകത്തുള്ള ഈ മനോഹര കാഴ്ച ദൃശ്യമാകുന്നത്. തടിയുടെ കാഠിന്യവും പഴക്കവുമനുസരിച്ച് നീല, പച്ച, പർപ്പിൾ, ഓറഞ്ച്, മെറൂണ് എന്നീ നിറങ്ങൾ കാണപ്പെടുന്നു.
മഴവിൽ യൂക്കാലി എന്നാണ് അറിയപ്പെടുന്നതെങ്കിലും യൂക്കാലിപ്റ്റസ് ഡെഗ്ലുപ്റ്റ എന്നാണ് ഈ മരത്തിന്റെ ശരിയായ പേര്. മിൻഡാനോ ഗം എന്നൊരു പേരും ഇവയ്ക്കുണ്ട്. ഈർപ്പമുള്ള മണ്ണും ആവശ്യത്തിന് സൂര്യപ്രകാശവും ലഭിച്ചാൽ ഏതു ഭൂപ്രദേശത്ത് വേണമെങ്കിലും ഇവ വളരും. പേപ്പർ നിർമാണത്തിന് ഇവയുടെ തടി ഉപയോഗിക്കുന്നു.
പുറകോട്ടു കറങ്ങുന്ന ഘടികാരം
സമയം എപ്പോഴും മുന്നോട്ടാണ് സഞ്ചരിക്കാറാണ്. അതുകൊണ്ടാവണം സമയമറിയിക്കുന്നതിനുള്ള ക്ലോക്കുകളും മുന്നോട്ടേ സഞ്ചരിക്കാറുള്ളു. എന്നാൽ തിരിഞ്ഞ് കറങ്ങുന്ന ഒരു ക്ലോക്കുണ്ട് അങ്ങ് ബൊളീവിയയിൽ. ബൊളീവിയയിലെ നിയമസഭാ മന്ദിരമായ പ്ലാസാ മുറിലോയിലെ ടവറിലാണ് ഈ പിറകോട്ട് കറങ്ങുന്ന ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. പിറകോട്ടാണ് കറങ്ങുന്നതെങ്കിലും ഈ ക്ലോക്കിൽ നോക്കിയാൽ ആരുടെയും സമയം തെറ്റില്ല. കാരണം ക്ലോക്കിലെ സംഖ്യകളും ക്രമീകരിച്ചിരിക്കുന്നത് തിരിച്ചാണ്. അതായത് ഈ ക്ലോക്ക് ഒരു സാധാരണ ക്ലോക്കിന്റെ മിറർ ഇമേജ് ആണെന്ന് പറയാം.
കൂണുകൾപോലുള്ള ദ്വീപുകൾ
സമുദ്രത്തിൽനിന്ന് മുളച്ചു വന്ന കൂണുകൾ പോലെ 124 ചെറുദ്വീപുകൾ സമുദ്രത്തിന്റെ പല ഭാഗങ്ങളിലായി നിരന്നു കിടക്കുന്നു. കടൽവെള്ളം കയറിക്കിടക്കുന്ന മണൽ തിട്ടകളിലൂടെ കരയോട് അടുത്തു കിടക്കുന്ന ദ്വീപുകളിലേക്ക് യാത്ര നടത്താം. ഫിലിപ്പെൻസിലുള്ള ഹൻഡ്രഡ് ഐലൻഡ് നാഷണൽ പാർക്കിലാണ് നയനമനോഹരമായ ഈ കാഴ്ചയുള്ളത്. 100 ദ്വീപുകൾ എന്നാണ് പേരെങ്കിലും 124 ചെറു ദ്വീപുകളാണ് ഇവിടെയുള്ളത്. 16.76 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഇവ പടർന്നു കിടക്കുന്നു. ഏകദേശം 20 ലക്ഷം വർഷം പഴക്കമുള്ള ഈ ദ്വീപുകൾ പുരാതന പവിഴപ്പുറ്റുകളുടെ ഭാഗമായിരുന്നത്രെ. സമുദ്രനിരപ്പ് താഴ്ന്നു തുടങ്ങിയതോടെയാണ് ഇവ പുറംലോകത്തിന് ദൃശ്യമായത്. നൂറുകണക്കിന് വർഷം തുടർച്ചയായി കടൽത്തിരകളടിച്ചതോടെ ഈ പവിഴപ്പുറ്റുകളുടെ അടിഭാഗത്തിന് തേയ്മാനം സംഭവിക്കുകയും അവ കൂണുകളുടെ രൂപത്തിലാവുകയും ചെയ്തു. ഇവയിൽ ചില ദ്വീപുകൾക്കു മാത്രം ബീച്ചുകളുണ്ട്. ഉയരം കുറഞ്ഞ മരങ്ങൾ തിങ്ങിവളരുന്ന ഈ ദ്വീപുകളിലൊന്നും മനുഷ്യവാസമില്ല. 124 ദ്വീപുകളിൽ മൂന്ന് എണ്ണത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശന അനുവാദമുള്ളത്. നാഷണൽ പാർക്കായതുകൊണ്ടുതന്നെ പൂർണമായും ഗവണ്മെന്റിന്റെ സംരക്ഷണയിലാണ് ഓരോ ദ്വീപും.
തയാറാക്കിയത്: റോസ് മേരി ജോൺ