സീക്കോ എപ്സണ് കോർപ്പറേഷന്റെ ഹൈ കപ്പാസിറ്റി ഇങ്ക്ടാങ്ക് ഇൻക്ജെറ്റ് പ്രിൻററുകളുടെ ആഗോള വിൽപ്പന ഇരുപത് ദശലക്ഷം യൂണിറ്റുകൾ കടന്നു. 2011 ൽ വിപണിയിൽ അവതരിപ്പിച്ച ശേഷം ഇന്ത്യയിൽ മാത്രം 1.7 ദശലക്ഷം യൂണിറ്റുകൾ വിൽപ്പന നടത്തിയതായി എപ്സണ് അവകാശപ്പെട്ടു.
ലേസർ, ഇങ്ക്ജെറ്റ് പ്രിൻറർ വിപണിയിൽ (കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ ആകെ 45 ദശലക്ഷം യൂണിറ്റുകൾ) പത്ത് ശതമാനവും എപ്സണ് ഹൈ കപ്പാസിറ്റി ഇങ്ക്ടാങ്ക് ഇൻക്ജെറ്റ് പ്രിൻററുകൾ കയ്യടക്കി .ബ്ളാക്ക് പ്രിൻറ് കേവലം 7 പൈസയ്ക്കും കളർ പ്രിൻറ് 18 പൈസയ്ക്കും ലഭ്യമാകും എന്നതാണ് എപ്സണ് പ്രിൻററിന് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം. ഐ ഡി സി ഏഷ്യ പസഫിക് ഹാർഡ്കോപ്പി പെരിഫെറൽ ട്രാക്കറിന്റെ 2016 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് നിലവിൽ പ്രിൻറർ വിപണിയിൽ 54.8 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാർ എപ്സണ് ആണ്.
നടപ്പ് സാന്പത്തിക വർഷം ആഗോള വിൽപ്പനയിൽ 25 ശതമാനം വർധനവാണ് എപ്സണ് പ്രതീക്ഷിക്കുന്നത്.
എപ്സണ് ഇങ്ക്ടാങ്ക് പ്രിന്റർ
05:02 PM May 30, 2017 | Deepika.com