മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും പ്രശംസനീയവുമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് അറിയിച്ചു.
അതിരൂപതയിലെ എല്ലാ ഇടവകകൾക്കും ഓരോ വീൽചെയറുകൾ നൽകുക വഴി ഒരു വലിയ കരുതലും കൈത്താങ്ങുമാകുന്ന ഒരു വലിയ ജീവകാരുണ്യ പദ്ധതിയാണ് മെൽബൺ ഇടവക നടപ്പിലാക്കുന്നത് എന്നും പിതാവ് അറിയിച്ചു.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ' - ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിശേരി കീനായി ക്നാനായ മലങ്കര കത്തോലിക്ക ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ മലങ്കര ഫൊറോന വികാരി റവ.ഫാ. റെനി കട്ടേലിനും കല്ലിശേരി വിസിറ്റേഷൻ കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ടോമിനും ഒരു വീൽചെയർ നൽകികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നൽകി. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപത പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീൽചെയർ കല്ലിശേരി ഇടവകയ്ക്ക് നൽകിയതിലുള്ള നന്ദിയറിയിക്കുകയും പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രാർഥനാശംസകൾ നേർന്നുകൊള്ളുന്നുവെന്നും മലങ്കര ഫൊറോനാ വികാരിയും കല്ലിശേരി ഇടവക വികാരിയുമായ ഫാ. റെനി കട്ടേൽ അറിയിച്ചു.
സംഘാടന മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും പത്താം വാർഷിക ആഘോഷ പരിപാടികൾ ഗംഭീരമാക്കി തീർക്കുന്ന, മെൽബൺ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് റ്റോം കരികുളം അറിയിച്ചു.
യുവജനങ്ങൾക്കും വിശിഷ്യ വളർന്നു വരുന്ന പുതിയ കനാനായ തലമുറയ്ക്കും ലോകമെമ്പാടുമുള്ള ക്നാനായ കൂട്ടായ്മകൾക്കും ഏറെ പ്രചോദനം നൽകുന്ന ഒരു ജീവകാരുണ്യ പദ്ധതിക്കാണ് മെൽബൺ ഇടവക നേതൃത്വം നൽകുന്നതെന്ന് കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ പാറയിൽ അറിയിച്ചു.
കോട്ടയം അതിരൂപതയിലെ ഓരോ ഇടവകയിലെയും അത്യാവശ്യക്കാർ ആയിട്ടുള്ള ഒരാൾക്കെങ്കിലും ഒരു വീൽചെയർ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ് ഈ ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.