കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തു മു​ങ്ങി; പിടിയിലായ ആളിനു പിന്നിൽ...

02:51 PM Nov 08, 2021 | Deepika.com
റാ​ന്നി: കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ത്ത ശേ​ഷം പ​ണം ന​ല്‍​കാ​തെ മ​റി​ച്ചു​വി​റ്റ​തി​നു റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​യാ​ള്‍​ക്കു ത​ട്ടി​പ്പു​സം​ഘ​വു​മാ​യി ബ​ന്ധ​മെ​ന്നു പോ​ലീ​സ്. റാ​ന്നി സ്വ​ദേ​ശി​യും കോ​ട്ട​യം നെ​ടു​ങ്ങാ​ട​പ്പ​ള്ളി ബ​ഥ​നി ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ഗോ​ഡ് ലി ​ദേ​വാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്.

വ​ട​ശേ​രി​ക്ക​ര കി​ട​ങ്ങി​ല്‍ അ​ജി​ലാ​ല്‍ ഒ​രു​മാ​സം മു​മ്പ് റാ​ന്നി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. ഇ​തേ കാ​ര്‍ വാ​ട​കയ്ക്കു ന​ല്‍​കി​യ​തി​നു ല​ഭി​ച്ച 1.50 ല​ക്ഷം രൂ​പ​യും ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ഹ​ന​ത​ട്ടി​പ്പു സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​​ഞ്ഞു.

കാറോ പണമോ നല്കാതെ

ത​ട്ടി​യെ​ടു​ത്ത മ​റ്റൊ​രു കാ​റു​മാ​യി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കാ​ര്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍നി​ന്നാ​ണ് ഗോ​ഡ്ലി പി​ടി​യി​ലാ​യ​ത്. 90,000 രൂ​പ ന​ല്‍​കാ​മെ​ന്ന​റി​യി​ച്ച് ഉ​ട​മ​യെ പ​റ്റി​ച്ചു കൈ​ക്ക​ലാ​ക്കി​യ​താ​ണ് ഈ ​കാ​റെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

അ​ജി​ലാ​ലി​ന്‍റെ കാ​ര്‍ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍നിന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 2019ലാ​ണ് അ​ജി​ലാ​ല്‍ ഗോ​ഡ് ലി​യ്ക്കു കാ​ര്‍ കൈ​മാ​റി​യ​ത്. വാ​ട​ക​യാ​യി 1.50 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് അ​ജി​ലാ​ലി​ന്‍റെ പ​ക്ക​ല്‍നി​ന്നു കാ​ര്‍ വാ​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ച്ച പ​ണം ഗോ​ഡ് ലി ​ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

അ​ജി​ലാ​ല്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടും കാ​റോ പ​ണ​മോ ന​ല്‍​കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ അ​ജി​ലാ​ല്‍ റാ​ന്നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തോ​ടെ ഗോ​ഡ് ലി ​മു​ങ്ങി. പ​ല​ത​വ​ണ ഇ​യാ​ള്‍ കാ​ര്‍ കൈ​മാ​റി​യ​താ​യും അ​വ​സാ​നം 2.25 ല​ക്ഷം രൂ​പ​യ്ക്ക് ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി സ​നൂ​പി​ന് വി​റ്റെ​ന്നും റാ​ന്നി എ​സ്ഐ എ​സ്.​ടി. അ​നീ​ഷ് പ​റ​ഞ്ഞു. സ​നൂ​പി​ന്‍റെ പ​ക്ക​ല്‍നി​ന്നാ​ണ് കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

വേറെയും തട്ടിപ്പുകൾ

ഇ​യാ​ള്‍ വേ​റെ​യും വാ​ഹ​ന​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. 25 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ ത​ര​പ്പെ​ടു​ത്താ​മെന്നു പ​റ​ഞ്ഞ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​ക്ക​ല്‍നി​ന്ന് 2.25 ല​ക്ഷം രൂ​പ വാ​ങ്ങി​യ​തി​നും കേ​സു​ണ്ട്.

റാ​ന്നി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ പ​ത്തോ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ച​താ​യും എ​സ്ഐ പ​റ​ഞ്ഞു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ല്‍.​പി. ബി​ജു, ഉ​ണ്ണി കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.