+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

23 എംപി കാമറയോടെ സെഡ് 11 മിനി എസ്

സെഡ്ടിഇയുടെ നൂബിയ ബ്രാൻഡിലുള്ള പുതിയ സ്മാർട്ട്ഫോണ്‍ എത്തി. സെഡ് 11 മിനി എസ് എന്ന പേരിലുള്ള ഫോണ്‍ ഇന്ത്യയിൽ ആമസോണ്‍ വഴിയാണ് വില്പന തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച ഈ മോഡല
23 എംപി കാമറയോടെ സെഡ് 11 മിനി എസ്
സെഡ്ടിഇയുടെ നൂബിയ ബ്രാൻഡിലുള്ള പുതിയ സ്മാർട്ട്ഫോണ്‍ എത്തി. സെഡ് 11 മിനി എസ് എന്ന പേരിലുള്ള ഫോണ്‍ ഇന്ത്യയിൽ ആമസോണ്‍ വഴിയാണ് വില്പന തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച ഈ മോഡലിന് ഇന്ത്യയിൽ 16,999 രൂപയാണ് വില. 4 ജിബി റാം, 64 ജിബി മെമ്മറിയുള്ള ഫോണ്‍ ഖാക്കി ഗ്രേ, മൂണ്‍ ഗോൾഡ് നിറങ്ങളിൽ ലഭിക്കും.

23 എംപി ശേഷിയുള്ള കാമറയാണ് ഈ ഫോണിൻറെ ഏറ്റവും പ്രധാന സവിശേഷത. സോണി സെൻസറാണ് കാമറയിൽ ഉപയോഗിക്കുന്നത്. സെക്കൻറിൻറെ പത്തിലൊന്നു സമയംകൊണ്ട് ഓട്ടോഫോക്കസ് ചെയ്യുന്നതാണ് കാമറയെന്ന് കന്പനി അവകാശപ്പെടുന്നു. 13 എംപിയുള്ള ഫ്രണ്ട് കാമറയ്ക്ക് 80 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുണ്ടാവും.

എയർക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ബോഡി, ഫിംഗർപ്രിൻറ് സെൻസർ, ഡ്യുവൽ നാനോ സിം, നൂബിയ ഇൻറർഫേസോടെയുള്ള ആൻഡ്രോയ്ഡ് മാർഷ്മലോ, 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, കർവ്ഡ് ഗ്ലാസ്, ഗോറില്ല ഗ്ലാസ് പ്രൊട്ടക്്ഷൻ, ഒക്ടാകോർ സ്നാപ്ഡ്രാഗണ്‍ പ്രോസസർ, 200 ജിബി വരെ കൂട്ടാവുന്ന സ്റ്റോറേജ്, 4ജി വോൾട്ടി, 3000 എംഎഎച്ച് ബാറ്റററി തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. 158 ഗ്രാമാണ് തൂക്കം.
-എച്ച്