+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റർ ഫോ​ർ ഓ​സ്‌​ട്രേ​ലി​യ-​ഇ​ന്ത്യ റി​ലേ​ഷ​ൻ​സ്: ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി മ​ല​യാ​ളി​ ടിം ​തോ​മസിനെ തെരഞ്ഞെടുത്തു

സിഡ്നി: ​വ​ർ​ഷാ​വ​സാ​നം ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ​ർ, ഓ​സ്‌​ട്രേ​ലി​യ​ഇ​ന്ത്യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സിലാ​ക്കു​ന്ന​തി​നും പു​തി​യ അ​വ​സ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്
സെ​ന്‍റർ ഫോ​ർ ഓ​സ്‌​ട്രേ​ലി​യ-​ഇ​ന്ത്യ റി​ലേ​ഷ​ൻ​സ്: ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി മ​ല​യാ​ളി​ ടിം ​തോ​മസിനെ തെരഞ്ഞെടുത്തു
സിഡ്നി: ​വ​ർ​ഷാ​വ​സാ​നം ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ​ർ, ഓ​സ്‌​ട്രേ​ലി​യ-​ഇ​ന്ത്യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സിലാ​ക്കു​ന്ന​തി​നും പു​തി​യ അ​വ​സ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

ന​യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ത്യ​യി​ൽ ബി​സി​ന​സ് സാ​ക്ഷ​ര​ത​യും ബ​ന്ധ​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളെ ഇ​ട​പ​ഴ​കു​ന്ന​തി​നും സാം​സ്കാ​രി​ക ധാ​ര​ണ​ക​ൾ ആ​ഴ​ത്തി​ലാ​ക്കു​ന്ന​തി​നും ഈ ​സെ​ന്‍റർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ഫെ​ലോ​ഷി​പ്പു​ക​ൾ, സാം​സ്കാ​രി​ക പ​ങ്കാ​ളി​ത്ത​ങ്ങ​ൾ, ഗ്രാൻഡു​ക​ൾ എ​ന്നി​വ​യു​ടെ മൈ​ത്രി (ഫ്ര​ണ്ട്ഷി​പ്പ്) പ്രോ​ഗ്രാ​മും നി​ർ​വ​ഹി​ക്കും.

അ​ദ്ദേ​ഹം അ​ടു​ത്തി​ടെ കെ​പി​എം​ജി ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗ്ലോ​ബ​ൽ സ്ട്രാ​റ്റ​ജി ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ അ​ദ്ദേ​ഹം കെ​പി​എം​ജി​യു​ടെ ഇ​ന്ത്യ​ൻ പ​രി​ശീ​ല​നം വി​പു​ലീ​ക​രി​ച്ചു.

നി​ര​വ​ധി ഇ​ന്ത്യ​ൻ-​ഓ​സ്‌​ട്രേ​ലി​യ​ൻ ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളി​ൽ ടിം ​തോ​മ​സ് നേ​തൃ​പ​ര​മാ​യ റോ​ളു​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന യു​വ അ​ഭ​യാ​ർ​ത്ഥി സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ത​മാ​യ ‘ഹേ​ർ വി​ല്ലേ​ജി​ന്റെ’ സ്ഥാ​പ​ക​നു​മാ​ണ്.

ഇ​ന്ത്യ​യി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ലും വ്യാ​പാ​രം, നി​ക്ഷേ​പം എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ഇ​ൻ​ഡോ-​പ​സ​ഫി​ക്കി​ൽ ഉ​ട​നീ​ളം ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ ബി​സി​ന​സ് പ​രി​ച​യം മി​സ്റ്റ​ർ തോ​മ​സി​നു​ണ്ട്.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ താ​മ​സ​ക്കാ​രാ​യ മു​ട്ടാ​ർ, ചെ​ത്തി​ക്കാ​ട് വീ​ട്ടി​ൽ സി.​ഒ.​തോ​മ​സി​ന്റെ​യും അ​ന്ന​മ്മ തോ​മ​സി​ന്റെ​യും മ​ക​നാ​ണ് ടിം ​തോ​മ​സ്.