ജെറുസലം: അമേരിക്കൻ ചിപ്പ് കമ്പനിയായ ഇന്റെൽ ഇസ്രേലി കമ്പനിയായ മൊബിൽ ഐയെ വാങ്ങും. 1500 കോടി ഡോളറിനാണ് ഇടപാടെന്ന് ഇസ്രേലി പത്രം റിപ്പോർട്ട് ചെയ്തു. ഇടപാടിനെക്കുറിച്ച് മൊബിൽ ഐ വൈകാതെ പ്രഖ്യാപനം നടത്തിയേക്കും. ഇസ്രയേലിലെ എക്കാലത്തെയും ഏറ്റവും വലിയ ഹൈ-ടെക് കമ്പനിയാണ് മൊബിൽ ഐ. വാഹനാപകടങ്ങൾ ഒഴിവാക്കാനുള്ള സെൻസറുകളുടെ ഏറ്റവും വലിയ വിതരണക്കാരുമാണ്.
ബിഎംഡബ്ല്യു നിർമിക്കുന്ന 40 സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളിൽ ഇന്റെലും മൊബിൽ ഐയും സഹകരിച്ചു പ്രവർത്തിക്കും. ഈ വർഷം പകുതിക്കു ശേഷം ഈ കൈകോർക്കലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
വാഹനാപകടങ്ങളും അതേത്തുടർന്നുള്ള മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1999ലാണ് മൊബിൽ ഐ സ്ഥാപിതമായത്. 2014ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്തു. ഗോൾഡ്മാൻ സാക്സ് 13 കോടി ഡോളർ നിക്ഷേപം ഈ കമ്പനിയിൽ നടത്തിയിട്ടുണ്ട്.