സാമൂഹ്യശാസ്ത്രം പാര്‍ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ്പെട്ടുള്ള "കേരളം ആധുനികതയിലേക്ക്' എന്ന യൂണിറ്റും രാഷ്ട്രതന്ത്ര ശാസ്ത്രത്തിലെ "പൊതുഭരണം' "രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും', "പൗരബോധം' എന്നീ യൂണിറ്റുകളും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട "സമൂഹശാസ്ത്രം: എന്ത് എന്തിന്?' എന്ന യൂണിറ്റുമാണ് ഇന്ന് നാം പരിശോധിക്കുന്നത്. ഇതില്‍ "കേരളം ആധുനികതയിലേക്ക്' എന്ന യൂണിറ്റ് നിര്‍ബന്ധമായും പഠിക്കേണ്ട യൂണിറ്റാണ്.
ഇതില്‍ നിന്ന് നാലു സ്കോറിന്റെ ചോദ്യം നമുക്ക് പ്രതീക്ഷിക്കാം. "പൊതുഭരണം' എന്ന യൂണിറ്റും സമൂഹശാസ്ത്രം എന്ത്?എന്തിന്? എന്ന യൂണിറ്റും നിര്‍ബന്ധമായും പഠിക്കേണ്ട യൂണിറ്റുകളാണ്.
ഇതില്‍ നിന്നും 4 ഉം 3 ഉം സ്കോറുകള്‍ വീതം പ്രതീക്ഷിക്കാം."രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും' അല്ലെങ്കില്‍ "പൗരബോധം' എന്നീ യൂണിറ്റുകള്‍ ക്ലസ്റ്ററുകള്‍ ആണ്. ഇതില്‍ നിന്ന് 8 സ്കോറിന്റെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
മാതൃകാചോദ്യങ്ങള്‍
യൂണിറ്റ് 7 - കേരളം ആധുനികതയിലേക്ക്
1. സ്വാതന്ത്ര്യാനന്തരം കേരളസംസ്ഥാനം രൂപീകരിക്കണമെന്ന പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം ഏത്?
ഉത്തരസൂചിക
= പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനം
2. "ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വാണിജ്യവത്കരണം കേരളത്തിലെ കാര്‍ഷികമേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം?''
ഉത്തരസൂചിക
= കേരോത്പന്നങ്ങള്‍ക്ക് വിദേശ കമ്പോളങ്ങളില്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്നതിനാല്‍ നെല്ലിന് പകരമായി തെങ്ങ് വന്‍തോതില്‍ കൃഷി ചെയ്തു.
= മലയോരപ്രദേശങ്ങളില്‍ കാപ്പി, തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വാണിജ്യ വിളകള്‍ വന്‍കിട തോട്ടങ്ങളില്‍ കൃഷിചെയ്തു.
= വനഭൂമി പതിച്ച് നല്‍കിയും ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഭരണാധികാരികള്‍ തോട്ടം കൃഷി പ്രോത്സാഹിപ്പിച്ചു.
3. കേരളത്തിലെ സാമൂഹിക മാറ്റങ്ങള്‍ക്ക് പരിഷ്കരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വിലയിരുത്തുക.
ഉത്തരസൂചിക
= സാമൂഹികമാറ്റത്തിന് പ്രായോഗികരൂപം നല്കി
= ആധുനിക കേരളസൃഷ്ടിക്കായി നവോത്ഥാന നായകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍
= പില്ക്കാല സാമൂഹ്യപ്രവര്ത്തകര്ക്കിടയിലുണ്ടായ സ്വാധീനം
= അന്ധവിശ്വാസത്തിലും ജാതിവ്യവസ്ഥയ്ക്കുമെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹികമാറ്റങ്ങള്ക്കിടയാക്കി.
4. ചുവടെ നല്‍കിയിരിക്കുന്നവയെ കാലഗണനാക്രമത്തിലാക്കുക.
= കുളച്ചല്‍ യുദ്ധം
= ഈഴവമെമ്മോറിയല്‍
= പുന്നപ്ര-വയലാര്‍ സമരം
= കുണ്ടറ വിളംബരം
ഉത്തരസൂചിക
= കുളച്ചല്‍ യുദ്ധം
= കുണ്ടറ വിളംബരം
= ഈഴവമെമ്മോറിയല്‍
= പുന്നപ്ര-വയലാര്‍ സമരം
5. താഴെ കൊടുത്തിട്ടുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കുക.
വൈക്കം സത്യഗ്രഹം - ..............(എ)..................
മലയാളി മെമ്മോറിയല്‍ - .............(ബി).................
ആലുവ സര്‍വമതസമ്മേളനം - .....(സി).................
സവര്‍ണ ജാഥ - ..............(ഡി).................
ഉത്തരസൂചിക
എ. ടി.കെ. മാധവന്
ബി. ജി.പി.പിള്ള
സി. ശ്രീനാരായണ ഗുരു
ഡി. മന്നത്ത് പത്മനാഭന്
യൂണിറ്റ് - 8 പൊതുഭരണം
1. "പൊതുഭരണമെന്നാല്‍ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്' പൊതുഭരണത്തെ സംബന്ധിച്ച് ആരുടെ നിര്‍വചനമാണിത്?
ഉത്തരസൂചിക
= എന്‍ ഗ്ലാഡന്‍
2. ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം അഴിമതി തടയുന്നതില്‍ പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്നതെങ്ങനെ?
ഉത്തരസൂചിക
= ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാല്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കാം.
= ജനങ്ങള്‍ക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏല്‍പ്പിക്കാം.
= പരാതികളില്‍ അന്വേഷണം നടത്തി നടപടി ശിപാര്‍ശ ചെയ്യാന്‍ അധികാരമുണ്ട്.
3. ഭരണനവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഇ- ഗവേണന്‍സ് കൊണ്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാം?
ഉത്തരസൂചിക
= സേവനത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല.
= വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ സേവനം നേടാം.
= സര്‍ക്കാര്‍ സേവനം കുറഞ്ഞചെലവിലും വേഗത്തിലും ലഭിക്കുന്നു.
= ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ദ്ധിക്കുന്നു.
യൂണിറ്റ് 9 - രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
അല്ലെങ്കില്‍
യൂണിറ്റ് 10 - പൗരബോധം
1. ക്രമസമാധാനം ഉറപ്പുവരുത്തുക എന്നത് ഗവണ്മെന്റിന്റെ ഒരു ചുമതലയാണ്. മറ്റ് ചുമതലകള്‍ ഏതെല്ലാം?
അല്ലെങ്കില്‍
പൗരബോധത്തിന്റെ അഭാവം മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുക.
ഉത്തരസൂചിക
= തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക.
= വികസന പദ്ധതികള്‍ നടപ്പിലാക്കുക.
= നിയമങ്ങള്‍ നിര്‍മിക്കുക.
= തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക.
അല്ലെങ്കില്‍
= അഴിമതി
= പരിസരമലിനീകരണം
= പകര്‍ച്ചവ്യാധി
= വിഷാംശമുള്ള പച്ചക്കറികളുടെ വിതരണം
2. പൗരബോധം വളര്‍ത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് എന്ത്?
അല്ലെങ്കില്‍
രാഷ്ട്രതന്ത്രശാസ്ത്രം എന്നാലെന്ത്? ഇന്നത്തെ സമൂഹത്തില്‍ ഈ പഠനശാഖയുടെ പ്രാധാന്യമെന്ത്?
ഉത്തരസൂചിക
= മുതിര്‍ന്നവരെ ബഹുമാനിക്കുക.
= അംഗങ്ങളില്‍ കര്‍ത്തവ്യബോധം വളര്‍ത്തുക.
= സാമൂഹികസേവനത്തിലേര്പ്പെടുന്നതിന് പ്രചോദനം നല്‍കുക.
അല്ലെങ്കില്‍
= രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം.
= നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മേന്മയും മികവും നമ്മള് എങ്ങനെ ആ സമൂഹത്തിലെ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുന്നു എന്ന് മനസിലാക്കാന്‍ സഹായിക്കുന്നു.
= പൊതുവായ ഏതു വിഷയത്തെയും യുക്തിപൂര്‍വം വിശകലനം നടത്താനും ക്രിയാത്മകമായി ഇടപെടാനും പ്രാപ്തമാക്കുന്നു.
3. പൗരത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്? പൗരത്വത്തിലൂടെ ലഭിക്കുന്ന തുല്യാവകാശങ്ങള്‍ ഏതെല്ലാം?
അല്ലെങ്കില്‍
സമൂഹത്തില്‍ പൗരബോധം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ധാരാളം വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. ഇവ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എഴുതുക.
ഉത്തരസൂചിക
= ഒരു രാജ്യത്തെ പൂര്‍ണവും തുല്യവുമായ അംഗത്വമാണ് പൗരത്വം
= തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം
= വോട്ടുചെയ്യാനുള്ള അവകാശം
= സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം
അല്ലെങ്കില്‍
= ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക.
= പൊതുതാത്പര്യങ്ങള്‍ പാലിക്കാതെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുക.
= മറ്റുള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മില്‍ നിന്ന് തുടങ്ങുക.
= അവകാശങ്ങള്‍ക്കൊപ്പം ചുമതലകള്‍ക്കും തുല്യ പരിഗണന നല്‍കുക.
യൂണിറ്റ് 11 - സാമൂഹ്യശാസ്ത്രം: എന്ത്? എന്തിന്?
1. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ സമൂഹത്തിന്റെ പഠനത്തിനുപയോഗിച്ച ചിന്തകന്‍ ആരാണ്?
ഉത്തരസൂചിക
= ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍
2. സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം വിലയിരുത്തുക.
ഉത്തരസൂചിക
= സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാന്‍ സഹായിക്കുന്നു.
= സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹത്തെയും വസ്തുനിഷ്ഠമായറിയാന് സഹായിക്കുന്നു.
= സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.
= സാമൂഹികാസൂത്രണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്നു.
3. സമൂഹശാസ്ത്രത്തിലെ വിവിധ പഠനരീതികള്‍ ഏതെല്ലാം? ലഘുകുറിപ്പ് തയാറാക്കുക.
ഉത്തരസൂചിക
സോഷ്യല്സര്വേ: തിരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്ര കാഴ്ചപ്പാട് രൂപീകരിക്കാന്‍
അഭിമുഖം: വ്യക്തികളുടെ മനോഭാവം, കാഴ്ചപ്പാട്, വിശ്വാസം, ജീവിതചര്യ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മതലത്തില്‍ അറിയുന്നതിനും വിശകലനം നടത്തുന്നതിനും
നിരീക്ഷണം: കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതി
കേസ് സ്റ്റഡി: അപൂര്‍വവും വേറിട്ടതുമായ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാനുള്ള രീതി
4. സെന്‍സസും, സാമ്പിള്‍ സര്‍വേയും ഒന്നാണോ? എന്തുകൊണ്ട്?
ഉത്തരസൂചിക
= അല്ല
= പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍ നിന്ന് വിവരം ശേഖരിക്കാതെ, അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത എണ്ണം ആളുകളില്‍ നിന്ന് വിവരശേഖരണം നടത്തുന്ന പഠനരീതിയാണ് സാമ്പിള്‍ സര്‍വേ.
= എന്നാല്‍ പഠന വിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍ നിന്നു വിവരംശേഖരിക്കുന്ന രീതിയാണ് സെന്‍സസ് രീതി.
എൽദോ പി.വി.
ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ