+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരൂര്‍ സോമന് ഭാരതീയ ദലിത് സാഹിത്യ അക്കാദമി പുരസ്‌കാരം

തൃശൂര്‍ : 2022ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ പുരസ്‌കാരങ്ങള്‍ ഇരിഞ്ഞാലക്കുട യില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്തു. പ്രമുഖ പ്രവാസി സാഹിത്യകാരനും യു.ആര്‍.എഫ് വേള്‍ഡ് റെക്കോ
കാരൂര്‍ സോമന് ഭാരതീയ ദലിത് സാഹിത്യ അക്കാദമി പുരസ്‌കാരം
തൃശൂര്‍ : 2022-ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ പുരസ്‌കാരങ്ങള്‍ ഇരിഞ്ഞാലക്കുട യില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്തു. പ്രമുഖ പ്രവാസി സാഹിത്യകാരനും യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ കാരൂര്‍ സോമന് ഇരിഞ്ഞാലക്കുട വിദ്യാധിരാജ ആദ്ധ്യാത്മിക പഠന പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി മൂന്നിന് പി.സി.സിക്സ്റ്റസിന്റ് (ഓറ മാസിക) അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ.ആര്‍.ബിന്ദു (വിദ്യാഭ്യാസ വകുപ്പ് മന്ത്രി) യുടെ അസാന്നിധ്യത്തില്‍ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സനും പ്രമുഖ സിനിമാ നടിയുമായ സാണിയ ഗിരിയില്‍ നിന്ന് സ്വീകരിച്ചു.

പ്രൊഫ.വി.കെ.ലക്ഷ്മണന്‍ നായര്‍, റ്റി.കെ. ഗംഗാധരനും അക്കാദമി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ (മുന്‍ എം.പി) സ്വാഗത പ്രസംഗം നടത്തി.
രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട, അധഃസ്ഥിതരായ ജനങ്ങളുടെ ഉന്നമനത്തിനായി സാഹിത്യ-സാമൂ ഹിക-സാംസ്‌കാരിക സേവനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നല്‍കുക.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ രണ്ട് ദിവസത്തെ 38-ാമത് ദേശീയ സമ്മേ ളനം ദേശീയ അധ്യക്ഷന്‍ ഡോ.എസ്.പി.സുമനാക്ഷറുടെ നേതൃത്വത്തില്‍ 2022-ഡിസംബര്‍ 11,12 തീയതികളില്‍ പഞ്ച്ശീല്‍, ന്യൂ ഡല്‍ഹിയില്‍ വെച്ച് നടന്നു. ആ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കാണ് തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

കവിയരങ്ങ് .സി.ജി.കാവുങ്കല്‍ (കവി) ഉദ്ഘാടനം ചെയ്തു. പത്തിലധികം കവികള്‍ ആലാപന ത്തില്‍ പങ്കെടുത്തു. കഥാപ്രസംഗം കഥ 'രക്തശയ്യ' ശ്രീമതി ഓമനദാസ് എന്‍.പറവൂരും സംഘവും അവതരി പ്പിച്ചു. ചലച്ചിത്ര അവലോകനം ശ്രീ.ഇസ്മായില്‍ മാഞ്ഞാലി (നാഷണല്‍ അവാര്‍ഡ് വിന്നര്‍), നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതിയുടെ ജനുവരി ലക്കം മാഗസിന്‍ .സ്റ്റാൻലിജോസ് പൂങ്കാവ് (സിനി ഡയറക്ടര്‍) അജിത് കല്യായാണി തൃശൂരിന് നല്‍കി പ്രകാശനം ചയ്തു. ധനസഹായ വിതരണം സലിം കലവൂര്‍ നിര്‍വ്വഹിച്ചു. നന്ദി ചേര്‍ത്തല മുരളി (നവോത്ഥാന ക്രിയേഷന്‍സ്) രേഖപ്പെടുത്തി.