മെൽബണ്: ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകർ. ഒമാൻ സുൽത്താൻ ഖാബൂസ് വിവിധ ഇന്ത്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്താനാണ് ഒമാനിലെ ഇന്ത്യൻ എംബസി, ഓസ്ട്രേലിയയിൽ ചിത്രകാരനും മലയാളിയുമായ സേതുനാഥ് നോട് അഭ്യർഥിച്ചത്.
അഞ്ചു വർഷങ്ങൾക്ക് മുന്പ്, മസ്കറ്റിൽ സോളോ ചിത്രപ്രദർശനം നടക്കുന്ന അവസരത്തിൽ, അന്നത്തെ ഇന്ത്യൻ അംബാസിഡറായിരുന്ന ഇന്ദ്രമണി പാണ്ഡേയിയുടെ അഭ്യർഥനപ്രകാരം കുറച്ചു ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും, അതിന്റെ തുടർച്ചയായി, ഇപ്പോഴത്തെ അംബാസിഡറായ അമിത് നാരഗ് ന്റെ അഭ്യർഥന പ്രകാരം രണ്ട് ചിത്രങ്ങൾ കൂടി വരച്ചു. എല്ലാ ചിത്രങ്ങളും ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രധാന അതിഥി ഹാളിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.
ഒക്ടോബർ 3ന്, ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന ചിത്രങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സേതുനാഥ് പ്രത്യേകം ക്ഷണിക്കപെടുകയും ചെയ്തു. ഇന്ത്യൻ അംബാസിഡർ അമിത് നാരഗിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ ഖിംജി രാംദാസ് അടക്കം ഒമാനിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇത്തരം ഒരു ചിത്ര പരന്പര ചെയ്യാനും അതിന്റെ ഉദ്ഘാടന വേളയിലും തന്നെ ക്ഷണിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സേതുനാഥ് പറഞ്ഞു. വിക്ടോറിയൻ പാർലമെന്റിൽ നടത്തിയ ചിത്രപ്രദർശനം, ഒമാനിൽ നിന്നുള്ള ഈ ക്ഷണത്തിന് പിന്നിൽ ഉണ്ടെന്നുള്ള വസ്തുത, ഓസ്ട്രേലിയയുടെ മണ്ണിൽ ജീവിക്കുന്പോൾ അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.